കോവിഡ് ബാധിതർ പ്രതിദിനം പതിനായിരത്തോളം അടുത്തതോടെ സഹകരണമേഖലയിലെ ബിസിനസ് 40%ൽ താഴെയായി.

[mbzauthor]

കോവിഡ് രോഗികൾ പ്രതിദിനമെന്നോളം പതിനായിരത്തോളം അടുത്തതോടെ സഹകരണമേഖലയിലെ ബിസിനസ് 40 ശതമാനത്തിൽ താഴെയായി. പല ജില്ലകളിലും സഹകരണബാങ്കുകൾ ദിവസങ്ങളോളം ആയി അടഞ്ഞുകിടക്കുന്ന സാഹചര്യവുമുണ്ട്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ബാങ്കിംഗ് സമയം പുന ക്രമീകരിക്കുന്നതു സംബന്ധിച്ചും ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം പകുതിയാക്കണമെന്നതു സംബന്ധിച്ചും ജീവനക്കാരുടെ സംഘടനകളിൽ നിന്നും ആവശ്യങ്ങൾ ശക്തമാവുകയാണ്.

സംസ്ഥാനത്ത് പതിനയ്യായിരത്തോളം സഹകരണ സ്ഥാപനങ്ങളിൽ ആയി ലക്ഷത്തോളം ജീവനക്കാരാണുള്ളത്. നിലവിൽ അഞ്ഞൂറിൽ താഴെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ശാഖകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഗർഭിണികളായ ഉദ്യോഗസ്ഥർ, അംഗപരിമിതർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുന്നില്ലെന്നും സംഘടനകൾ പറയുന്നു. സഹകരണ മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിലെത്തിക്കാൻ ജീവനക്കാരുടെ മുഴുവൻ സംഘടനകളും ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ഇപ്പോൾതന്നെ സഹകരണ മേഖല കടുത്ത പ്രതിസന്ധിയിലാണ്. പ്രതിദിനമെന്നോണം ബിസിനസ് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മേഖലയുടെ നിലനിൽപ്പിനായി സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് സഹകാരികൾകുള്ളത്.

[mbzshare]

Leave a Reply

Your email address will not be published.