മെഡിസെപ്: കൂടുതല്‍ പേരെ ചികിത്സിച്ച ആശുപത്രികളില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയും

[mbzauthor]

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ സെപ്റ്റംബര്‍ 29 വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്കു ചികിത്സ നല്‍കിയ മികച്ച അഞ്ചു സ്വകാര്യ ആശുപത്രികളില്‍ കോഴിക്കോട് ജില്ലയിലെ രണ്ടു സഹകരണാശുപത്രികളും ഉള്‍പ്പെടുന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍, കോഴിക്കോട് ജില്ലാ സഹകരണാശുപത്രി എന്നിവയാണിവ.

 

എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ സെപ്റ്റംബര്‍ 29 വരെ മെഡിസെപ്പില്‍ 1093 പേരാണു ചികിത്സ തേടിയത്. ഇവര്‍ക്കു 3.45 കോടി രൂപ ചികിത്സാസഹായമായി അനുവദിച്ചു. കോഴിക്കോട് ജില്ലാ സഹകരണാശുപത്രിയില്‍ 994 പേര്‍ ചികിത്സിച്ചു. 3.83 കോടി രൂപ ചികിത്സാസഹായമായി അനുവദിച്ചു.

ഏറ്റവും കൂടുതൽ പേർക്കു ചികിത്സ നൽകിയ സംസ്ഥാനത്തെ മികച്ച അഞ്ചു സർക്കാർ ആശുപത്രികളിലൊന്നു കോഴിക്കോട് മെഡിക്കൽ കോളേജാണ്. 281 ക്ലെയിമുകളിലായി ഇവിടെനിന്നു 74.23 കോടി രൂപയാണു ചികിത്സാസഹായമായി അനുവദിച്ചത്. മൂന്നു മാസം പിന്നിടുന്ന മെഡിസെപ് പദ്ധതി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്കു ചികിത്സഇൻഷുറൻസ് അനുവദിച്ചതു കോഴിക്കോട് ജില്ലയിലാണ്. സംസ്ഥാനത്ത് ആകെ അനുവദിച്ച തുകയുടെ 15.5 ശതമാനം വരും. സംസ്ഥാനത്താകെ 47,690 ക്ലെയിമുകളാണു വന്നത്. ഇതിൽ കോഴിക്കോട് ജില്ലയിലെ ക്ലെയിമുകൾ 7188 ആണ്.

[mbzshare]

Leave a Reply

Your email address will not be published.