മെഗാ ട്രേഡ് എക്‌സ്പോയ്ക്ക് ഇന്ന് തുടക്കം

moonamvazhi

കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ട്രേഡ് എക്സ്പോ 2022 ന് ഇന്ന് തുടക്കം. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ വൈകിട്ട് 3.30ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഔദ്യോഗികമായി എക്‌സ്പോ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ അധ്യക്ഷത വഹിക്കും. നാളെ (വെളളി) വൈകിട്ട് 3.30ന് വ്യവസായ സംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.


കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി.ലില്ലീസ് എക്‌സ്‌പോ പവിലിയന്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി വി. പി.ജോയി മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ നിസാര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ജൂബിള്‍ ജോര്‍ജ്, ബിസിനസ് കേരള എംഡി ഇ പി നൗഷാദ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജോയിന്റ് കണ്‍വീനര്‍ ടോം ജേക്കബ്, സംഘാടകസമിതി ഭാരവാഹികളായ വിജി ശ്രീലാല്‍, എം യു അഷറഫ്, ടി ബി നാസര്‍, റെജി ഇല്ലിക്കപ്പറമ്പില്‍, സുനില്‍ വര്‍ഗീസ്, റാഷിദ് മുഹമ്മദ്, പി പി മത്തായി, റഫീഖ് മരക്കാര്‍ എന്നിവര്‍ സംസാരിച്ചു.

‘സംരംഭകത്വം: സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍?ഗങ്ങളും’ വിഷയത്തില്‍ വനിതാ കമീഷന്‍ നടത്തിയ സെമിനാര്‍ കമീഷന്‍ അംഗം ഷിജി ശിവജി ഉദ്ഘാടനം ചെയ്തു. ഡോ. പി പി വിജയന്‍ വിഷയം അവതരിപ്പിച്ചു. ഡോ. സജിമോള്‍ അഗസ്റ്റിന്‍, ഡോ. സോന തോമസ്, കിഷിത ജോര്‍ജ്, ഷെഹ്‌സിന പരീത് എന്നിവര്‍ സംസാരിച്ചു. സഹകരണ വകുപ്പ്, നോര്‍ക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന എക്സ്പോയില്‍ വിവിധ വിഭഗങ്ങളിലുള്ള മുന്നൂറോളം സ്റ്റാളുകളുണ്ട്. കലാസന്ധ്യയും കുടുംബശ്രീയുടെ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. എക്‌സ്‌പോ 25ന് സമാപിക്കും. പകല്‍ 11 മുതല്‍ രാത്രി ഒമ്പതുവരെ പൊതുജനങ്ങള്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാം. പ്രവേശന പാസുകള്‍ കൗണ്ടറുകളില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News