ബാങ്കിംഗ് നിയന്ത്രണ നിയമവും സഹകരണ വായ്പ മേഖലയും ബി.പി. പിള്ളയുടെ ലേഖനം അവസാന ഭാഗം..

[mbzauthor]

‘ബാങ്കിംഗ് നിയന്ത്രണ നിയമവും സഹകരണ വായ്പ മേഖലയും’ തിരുവനന്തപുരം അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ബി.പി. പിള്ളയുടെ ലേഖനത്തിലെ അവസാന ഭാഗം.
2020 ജൂണ്‍ 26 ന് രാഷ്ട്രപതി ഒപ്പിട്ട ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് രാജ്യത്തെ 35 മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് 2019 ജൂണ്‍ 29 മുതല്‍തന്നെ ബാധകമാക്കിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ , അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് ധനമന്ത്രാലയം നോട്ടിഫൈ ചെയ്യുന്ന തീയതി മുതല്‍ ഇത് ബാധകമാകും. സഹകരണ ബാങ്കുകളുടെ ഭരണനിര്‍വഹണത്തില്‍ റിസര്‍വ് ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ഓര്‍ഡിനന്‍സിലൂടെ ലഭിച്ചിരിക്കുകയാണ്. നമ്മുടെ ഭരണഘടന പ്രകാരം ബാങ്കിങ്് ഒരു കേന്ദ്ര വിഷയവും ഒരു സംസ്ഥാനത്തിനുള്ളില്‍ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ സംസ്ഥാന വിഷയവുമാണ്. സംസ്ഥാനത്തിന് ഉള്ളിൽ പ്രവർത്തനമേഖല ഉള്ള ഒരു സഹകരണബാങ്ക് മായി ബന്ധപ്പെട്ട് സംസ്ഥാന സഹകരണ സംഘം നിയമത്തിലെ വ്യവസ്ഥയും ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായാൽ സംസ്ഥാന സഹകരണ സംഘ നിയമ വ്യവസ്ഥ അസാധുവാകുകയും ബാങ്കിങ് നിയന്ത്രണ നിയമവ്യവസ്ഥയ്ക്ക് പ്രാമാണ്യം കിട്ടുകയും ചെയ്യും.

സഹകരണസംഘം നിയമത്തിന് കീഴിൽ സഹകരണ സംഘം രജിസ്ട്രാർ ക്കുള്ള അധികാരങ്ങളെ ബാങ്കിംഗ് നിയന്ത്രണ നിയമം ഭേദഗതി ഒരു വിധത്തിലും ബാധിക്കില്ലെന്ന് ഊന്നി പറയുന്നുണ്ടെങ്കിലും സഹകരണ ബാങ്കുകളിൽ റിസർവ് ബാങ്കും സഹകരണ സംഘം രജിസ്ട്രാറും കൈയാളുന്ന ദ്വിമുഖ നിയന്ത്രണം ബാങ്കിംഗ് നിയമഭേദഗതിയിലൂടെ ഇല്ലാതാകുമെന്ന അഭിപ്രായമാണ് വിദഗ്ധർ പൊതുവെ പ്രകടിപ്പിക്കുന്നത്.

കേരളത്തിലെ സഹകരണ വായ്പ മേഖലയിലെ ശക്തി കേന്ദ്രങ്ങളായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ അവയുടെ പേരിനൊപ്പം ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്നീ വാക്കുകൾ ഒന്നും ഉപയോഗിക്കാതിരിക്കുകയും ചെക്കുകളുടെ ഡ്രോയി ആയി പ്രവർത്തിക്കാതിരിക്കുക യും ചെയ്താൽ തുടർന്നും ബാങ്കിംഗ് നിയന്ത്രണ നിയമ വ്യവസ്ഥകൾ അവയ്ക്ക് ബാധകമാവില്ല.
ലേഖനം അവസാനിച്ചു.

[mbzshare]

Leave a Reply

Your email address will not be published.