100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

Deepthi Vipin lal

 

ചോദ്യങ്ങള്‍

1. കിട്ടാക്കടം എഴുതിത്തള്ളാന്‍ ആരുടെ അനുവാദമാണു വേണ്ടത് ?
2. സംഘത്തില്‍ ഓഡിറ്ററെ ആരാണു നിയമിക്കുന്നത് ?
3. ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ഡയരക്ടര്‍ ഓഫ് കോ – ഓപ്പറേറ്റീവ് ഓഡിറ്റ് എത്ര നാള്‍ക്കകം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കണം ?
4. ഓഡിറ്റ് നടത്താനുള്ള ചുമതല ആരിലാണു നിക്ഷിപ്തമായിരിക്കുന്നത് ?
5. ഓഡിറ്റര്‍ ഏതിലാണു പ്രൊവിഷന്‍ ചുമത്തേണ്ടത് ?
6. വീതിക്കാത്ത ലാഭം എന്താണ് ?
7. ഓഡിറ്റ് ക്ലാസിഫിക്കേഷനില്‍ 60 ശതമാനം മുതല്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയാല്‍ ആ സൊസൈറ്റി ഏതു വിഭാഗത്തില്‍പ്പെടും ?
8. സംഘത്തിലെ ഇലക്ഷന്‍ കേസ് ആരുടെ മുമ്പിലാണു ഫയല്‍ ചെയ്യേണ്ടത് ?
9. ഓണററി സെക്രട്ടറി എന്നതിനര്‍ഥമെന്ത് ?
10. ബാങ്കിങ് ഓംബുഡ്‌സ്മാന്‍ സ്‌കീം നടപ്പാക്കിയതെന്ന് ?
11. സഹകരണ തത്വങ്ങള്‍ ആദ്യമായി നടപ്പാക്കിയതാര് ?
12. ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു സഹകരണ സംഘത്തില്‍ അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധിയെത്ര ?
13. അറ്റാച്ച്‌മെന്റ് ഓഫ് പ്രോപ്പര്‍ട്ടി സഹകരണ നിയമത്തില്‍ എത്രാമത്തെ വകുപ്പാണ് ?
14. ട്രാവന്‍കൂര്‍ – കൊച്ചി സഹകരണ നിയമം പ്രാബല്യത്തില്‍ വന്നതെപ്പോള്‍ ?
15. ബൈലോ ഭേദഗതി ചെയ്യാനുള്ള അപേക്ഷ രജിസ്ട്രാര്‍ നിരസിച്ചാല്‍ എത്ര നാളുകള്‍ക്കകം അപ്പീല്‍ കൊടുക്കണം ?
16. കോണ്‍ട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ട് എംപ്ലോയീസില്‍ ആരംഭിക്കാനുള്ള വകുപ്പ് ഏതാണ് ?
17. സൊസൈറ്റി രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം രജിസ്ട്രാര്‍ എത്ര ദിവസത്തിനകം എടുക്കണം ?
18. പീപ്പിള്‍സ് ബാങ്ക്‌സ് ഫോര്‍ നോര്‍ത്തേണ്‍ ഇന്ത്യ എഴുതിയതാര് ?
19. കോ – ഓപ്പറേറ്റീവ് ആര്‍ബിട്രേഷന്‍ കോര്‍ട്ട് സ്ഥാപിച്ചതു സഹകരണ നിയമത്തിലെ ഏതു സെക്ഷന്‍ പ്രകാരമാണ് ?
20. സെക്ഷന്‍ 68 എ പ്രകാരം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ ആരാണ് ?
21. കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്കു സര്‍ക്കാര്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കുന്ന സെക്ഷന്‍ ഏത് ?
22. സഹകരണ സംഘങ്ങളില്‍ നിക്ഷേപത്തിനുള്ള പലിശ നിശ്ചയിക്കുന്ന തീയതി ആരാണു തീരുമാനിക്കുന്നത് ?
23. ക്ഷീര സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍ ആരാണ് ?
24. കോടതി അറ്റാച്ച് ചെയ്യാത്ത സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് ഏത് ?
25. സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ റിട്ടേണിങ് ഓഫീസര്‍ ആരാണ് ?
26. സ്‌പെഷ്യല്‍ ജനറല്‍ ബോഡി ഏതു സെക്ഷന്‍ പ്രകാരമാണു കൂടുന്നത് ?
27. കെ.സി.എസ്. ആക്ട് പ്രകാരം കോ-ഓപ്പറേറ്റീവ് ഓംബുഡ്‌സ്മാനെ നിയമിക്കുന്ന വകുപ്പ് ഏതാണ് ?
28. കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഹരി ട്രാന്‍സ്ഫര്‍ ചെയ്യുന്ന കാര്യം പ്രതിപാദിക്കുന്ന വകുപ്പേത് ?
29. കോ-ഓപ്പറേറ്റീവ് ഇലക്ഷന്‍ കമ്മീഷനെ നിയമിക്കുന്നതിനെപ്പറ്റി പറയുന്ന വകുപ്പേത് ?
30. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണലില്‍ സാമ്പത്തിക തര്‍ക്കം ഉന്നയിക്കുന്നതിനുള്ള മിനിമം ഫീസെത്ര ?
31. സഹകരണ സ്ഥാപനങ്ങളില്‍ ഐഡന്റിറ്റി കാര്‍ഡ് നല്‍കുന്നത് ഏതു റൂളനുസരിച്ചാണ് ?
32. മാനേജിങ് കമ്മിറ്റിയില്‍ വനിതാ അംഗങ്ങള്‍ക്കു സംവരണം നല്‍കുന്ന വകുപ്പേത് ?
33. പ്രാഥമിക സംഘങ്ങളില്‍ ഇലക്ഷന്‍ നടത്താന്‍ റിട്ടേണിങ് ഓഫീസറെ നിയമിക്കുന്നതാരാണ് ?
34. കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡിനെ നിയമിക്കുന്നത് ഏതു നിയമപ്രകാരമാണ് ?
35. സര്‍വീസ് സഹകരണ ബാങ്കില്‍ അംഗത്വത്തിനുള്ള യോഗ്യതയും അയോഗ്യതയും നിശ്ചയിക്കുന്ന വകുപ്പ് ഏതാണ് ?
36. സംഘങ്ങളില്‍ എന്‍ക്വയറി ഓഫീസര്‍ എത്ര ദിവസങ്ങള്‍ക്കകം അന്വേഷണം പൂര്‍ത്തിയാക്കണം ?
37. വകുപ്പ് 76 പ്രകാരമുള്ള ഓര്‍ഡര്‍, തീരുമാനം, അവാര്‍ഡ് എന്നിവയെ എന്തു വിളിക്കും ?
38. സഹകരണ സംഘങ്ങളില്‍ പെന്‍ഷന്‍ പദ്ധതി എന്നാണാരംഭിച്ചത് ?
39. സഹകരണ സ്ഥാപനം പിരിച്ചുവിടാനുള്ള തീരുമാനം തിരുത്താന്‍ സര്‍ക്കാരിനു എത്ര ദിവസത്തിനകം അപേക്ഷ കൊടുക്കണം ?
40. സംഘത്തില്‍ പ്രത്യേക ജനറല്‍ ബോഡി ആരാണു വിളിച്ചുകൂട്ടുന്നത് ?
41. സഹകരണ സംഘങ്ങളില്‍ നശിപ്പിക്കാതെ സൂക്ഷിച്ചുവെക്കുന്ന ബുക്ക് ഏതാണ് ?
42. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു എത്ര ദിവസം മുമ്പു വാര്‍ഷിക പൊതുയോഗം കൂടിയിരിക്കണം ?
43. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണലിന്റെ ആസ്ഥാനം എവിടെയാണ് ?
44. സഹകരണ സംഘത്തില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായമെത്ര ?
45. സഹകരണ സംഘത്തില്‍ ഓഡിറ്റ് ഫീസ് ഈടാക്കാനുള്ള റൂള്‍ ഏതാണ് ?
46. സാമ്പത്തിക തര്‍ക്കം ആരുടെ മുന്നിലാണു റഫര്‍ ചെയ്യുന്നത് ?
47. സഹകരണ സംഘത്തിലെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ഷന്‍ നടത്തുന്നതാരാണ് ?
48. സഹകരണ സംഘത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ നിശ്ചയിക്കുന്ന വകുപ്പ് ഏതാണ് ?
49. വകുപ്പ് 66 എ എന്താണ് ?
50. സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനു പരമാവധി എത്ര ശതമാനം ബോണസ് കിട്ടും ?
51. സര്‍ക്കിള്‍ സഹകരണ യൂണിയന്റെ പ്രവര്‍ത്തനപരിധി ഏതാണ് ?
52. സഹകരണ സംഘങ്ങളിലെ തര്‍ക്കം ആരാണു പരിഹരിക്കുന്നത് ?
53. സര്‍ക്കാരിനു ചട്ടം രൂപവത്കരിക്കാന്‍ അധികാരം നല്‍കുന്ന സെക്ഷന്‍ ഏതാണ് ?
54. സംഘത്തിന്റെ അവസാന വോട്ടര്‍പട്ടിക ഇലക്ഷനു എത്ര ദിവസം മുമ്പു പ്രസിദ്ധീകരിക്കണം ?
55. അഫിലിയേഷന്‍ ഫീസ് കണക്കു കൂട്ടുന്നത് എങ്ങനെ ?
56. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് എത്ര ദിവസത്തിനകം സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കണം ?
57. കെ.സി.എസ്. അക്ട് 62 ല്‍ എന്തിനെപ്പറ്റിയാണു പറയുന്നത് ?
58. കെ.സി.എസ്. ആക്ട് റൂള്‍ 15 അനുസരിച്ച് എത്ര തരം സൊസൈറ്റികളുണ്ട് ?
59. 1964 ലെ സഹകരണ ക്രെഡിറ്റ് ആക്ടില്‍ എത്ര വകുപ്പുകളുണ്ട് ?
60. പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ടിന്റെ കസ്റ്റോഡിയന്‍ ആരാണ് ?
61. സര്‍ക്കാരിനു നോമിനേഷനു അധികാരം നല്‍കുന്ന വകുപ്പ് ഏത് ?
62. സംഘത്തിന്റെ അറ്റാദായം ഏതുപ്രകാരമാണു വിഭജിക്കുന്നത് ?
63. സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള നോമിനേഷന്‍ ഫോമിന്റെ നമ്പറെത്ര ?
64. സംഘത്തില്‍ ഇലക്ഷന് എത്ര ദിവസം മുമ്പുവരെ പുതിയ അംഗങ്ങളെ ചേര്‍ക്കാം ?
65. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണലിന്റെ മെമ്പര്‍മാരുടെ പദവി എന്താണ് ?
66. റൂള്‍ 190 എന്താണ് പ്രതിപാദിക്കുന്നത് ?
67. സംഘത്തിന്റെ ദൈനംദിന ഭരണം നടത്തുന്നതാര് ?
68. കെ.സി.എസ്. ആക്ടിലെ ചട്ടം 6 എന്താണ് ?
69. സംഘത്തിന്റെ ഓഡിറ്റ് നടത്തുന്ന വകുപ്പേതാണ് ?
70. കെ.സി.എസ്. ആക്ടിലെ എന്‍ക്വയറി നടത്തുന്ന വകുപ്പേത് ?
71. മാനേജിങ് കമ്മിറ്റിയുടെ അഭാവത്തില്‍ സംഘത്തിന്റെ ഭരണം നടത്തുന്നതാരാണ് ?
72. സംഘത്തില്‍ അംഗങ്ങളെ ചേര്‍ക്കുന്നതും ഓഹരി അനുവദിക്കുന്നതും ആരാണ് ?
73. സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ഏതു വകുപ്പു പ്രകാരമാണ് ?
74. സംഘത്തിലെ ജീവനക്കാര്‍ക്കു പ്രമോഷന്‍ നല്‍കുന്നതാരാണ് ?
75. ഐ.സി.എം. നടത്തുന്നതാരാണ് ?
76. കോ-ഓപ്പറേറ്റീവ് പരീക്ഷാ ബോര്‍ഡില്‍ എത്ര അംഗങ്ങളുണ്ട് ?
77. കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തര്‍ക്കം പരിഹരിക്കാന്‍ രജിസ്ട്രാര്‍ എത് ഉദ്യോഗസ്ഥനെയാണ് നിയമിക്കുന്നത് ?
78. ഓഡിറ്റിനു സമര്‍പ്പിക്കേണ്ട സകല റെക്കോഡുകളുടെയും ഉത്തരവാദിത്തം ആര്‍ക്കാണ് ?
79. ഡിക്രി നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണ് ?
80. തര്‍ക്കത്തെപ്പറ്റി നിര്‍വചിച്ചിരിക്കുന്നതു കെ.സി.എസ്. ആക്ടിലെ ഏതു വകുപ്പിലാണ് ?
81. ഇന്ത്യയ്ക്കു ഏറ്റവുമധികം കരയതിര്‍ത്തിയുള്ളത് ഏതു രാജ്യവുമായാണ് ?
82. ഇന്തയ്ക്കു ഏറ്റവും കുറച്ചു കരയതിര്‍ത്തിയുള്ളത് ഏതു രാജ്യവുമായാണ് ?
83. ഇന്ത്യയെയും പാകിസ്താനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി ഏതാണ് ?
84. ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖ ഏതാണ് ?
85. ഇന്ത്യ, ശ്രീലങ്ക എന്നിവയെ വേര്‍തിരിക്കുന്ന കടലിടുക്ക് ഏതാണ് ?
86. ഗ്രീന്‍വിച്ച് സമയത്തേക്കാള്‍ എത്ര മുന്നിലാണ് ഇന്ത്യന്‍ സമയം ?
87. ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്ഥാനം ഏതാണ് ?
88. ഇത്തവണത്തെ ബുക്കര്‍ പ്രൈസ് നേടിയ എഴുത്തുകാരനാര് ?
89. ഇത്തവണത്തെ ജെ.സി.ബി. സാഹിത്യ പുരസ്‌കാരം നേടിയ മലയാളി എഴുത്തുകാരനാര് ?
90. ഇത്തവണത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം ?
91. ഇന്ത്യയില്‍ 1989 ല്‍ വോട്ടിങ് പ്രായം 21 ല്‍ നിന്നു 18 ആക്കിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയനുസരിച്ചാണ് ?
92. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ കേരളം നല്‍കാന്‍ പോകുന്ന ബഹുമതികളുടെ പേര് ?
93. കേന്ദ്ര സര്‍ക്കാരിനെ നിയമകാര്യങ്ങളില്‍ ഉപദേശിക്കുന്നതാരാണ് ?
94. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
95. പൊട്ടറ്റോ ഗെയിം എന്തിനു ഉദാഹരണമാണ് ?
96. സൗരയൂഥപ്പിറവിയുടെ രഹസ്യം തേടി നാസ വിക്ഷേപിച്ച പേടകത്തിന്റെ പേരെന്ത് ?
97. ഇക്കൊല്ലത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ എഴുത്തുകാരി ?
98. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗമേത് ?
99. സൂറിച്ചിലെ മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ഇപ്പോള്‍ ലോകത്തെ സമ്പന്ന രാജ്യം ഏത് ?
100. ലോകത്തില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ വൈറസ്സായി അറിയപ്പെടുന്ന വൈറസ് ഏത് ?

Leave a Reply

Your email address will not be published.

Latest News
error: Content is protected !!