നാളെ അന്താരാഷ്ട്ര സഹകരണ ദിനം: സംസ്ഥാനത്തെ ലക്ഷം സഹകാരികളെ സഹകരണമന്ത്രി ഓൺലൈനിലൂടെ അഭിസംബോധന ചെയ്യും.

adminmoonam

നാളെ അന്താരാഷ്ട്ര സഹകരണ ദിനം. സംസ്ഥാനത്ത് ഒട്ടേറെ പരിപാടികൾ നടക്കും. സംസ്ഥാനത്തെ ലക്ഷം സഹകാരികളെ സഹകരണമന്ത്രി ഓൺലൈനിലൂടെ രാവിലെ അഭിസംബോധന ചെയ്യും.

നാളെ ലോകത്തെമ്പാടുമുള്ള സഹകരണ സമൂഹം സഹകരണ പതാകയിൽ സഹകരണത്തിന്റെ ഐക്യം ഉറക്കെ ഏറ്റുപറയും. രാവിലെ ഒമ്പതിന് സഹകരണ സ്ഥാപനങ്ങളിൽ സഹകരണ പതാക ഉയർത്തും. അന്താരാഷ്ട്ര സഹകരണ ദിനതോടനുബന്ധിച്ചു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാനത്തെ സഹകാരി സമൂഹത്തെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്യും. രാവിലെ 9.30 മുതൽ 11 വരെയാണ് സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ അന്താരാഷ്ട്ര ദിന പരിപാടികൾ നടക്കുക.

സഹകരണ ബാങ്ക്/ സംഘം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ, സഹകരണവകുപ്പ്/ സഹകരണസംഘം ഉദ്യോഗസ്ഥർ, സഹകരണ കോളേജ് വിദ്യാർത്ഥികൾ, സംസ്ഥാന/ താലൂക്ക്തല സഹകരണ യൂണിയൻ പ്രതിനിധികൾ, സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സഹകരണ ഇടപാടുകാർ ഉൾപ്പെടെ ലക്ഷത്തിലധികം പേരുടെ പങ്കാളിത്തമാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.

സഹകരണ പതാക ഉയർത്തുന്നതോടെ ദിനാഘോഷത്തിന് തുടക്കമാകും. സഹകരണ സന്ദേശം, പ്രഭാഷണം, സഹകരണ അവാർഡ് പ്രഖ്യാപനം, കെയർ ഹോം പദ്ധതിയുടെ വീഡിയോ റിലീസിംഗ്, 2000 വീടുകൾ പൂർത്തിയാക്കിയതിന്റെ തക്കോൽ ദാനം എന്നിവ നടക്കും.

സഹകരണ വകുപ്പ് മന്ത്രിക്ക് പുറമേ സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ, കേരള ബാങ്ക് സിഇഒ എന്നിവർ പങ്കെടുക്കും. താഴെക്കാണുന്ന ലിങ്ക് വഴിയും ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Latest News