തുമ്പൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ “കുട്ടികൃഷിയും കുഞ്ഞൻ പങ്കും”പദ്ധതികു തുടക്കമായി.

adminmoonam

തൃശ്ശൂർ തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് “കുട്ടികൃഷിയും കുഞ്ഞൻ പങ്കും” എന്ന പേരിൽ വിദ്യർത്ഥി കർഷകർക്ക് കൃഷി മത്സരം സംഘടിപ്പിച്ചു. പദ്ധതിയുടെ ഉൽഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഒൺ ലെയ്നിൽ വഴി നിർവഹിച്ചു. ഇരിഞ്ഞാലക്കുട എം.എൽ.എ കെ.യു. അരുണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിത സുരേഷ് ,അസിസ്റ്ററ്റ് രജിസ്റ്റാർ എം.സി.അജിത്ത്, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ഡെന്നി.വി.ആർ. സജീവൻ എം.കെ, വിജയ കെ.ആർ , സെക്രട്ടറി ഇൻ ചാർജ് മനോജ് എന്നിവർ പങ്കെടുത്തു.

5 വയസ് മുതൽ 20 വയസ് വരെയുള വിദ്യാർത്ഥികൾ ആണ് പദ്ധതിയിൽ പങ്കെടുക്കുന്നത്.
7 വാർഡിൽ നിന്നായി 70 കുട്ടികൾക്ക്പദ്ധതിയുടെ ഭാഗമായി സമ്മാനങ്ങൾ നൽകും. കൂടാതെ 1 കുട്ടിക്ക് വിദ്യാർത്ഥി കർഷക ശ്രീ അവാർഡും നൽകും. പദ്ധതിയിൽ 263 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. പദ്ധതി വഴി കോവിഡ് ‌ കാലത്ത് കുട്ടികൾക്ക് മാനസിക ഉല്ലാസവും, കൃഷി പഠനവും, സഹകരണ മേഖലയെ അടുത്തറിയുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News