കോവിഡ്19 സമയത്ത് 400 കുടുംബങ്ങൾക്ക് ആശ്വാസമായി പുന്നയൂർക്കുളം സഹകരണ ബാങ്ക്.
തൃശ്ശൂർ പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് പുന്നയൂർക്കുളം പഞ്ചായത്തിലെ നിർധനരായ 400 ബി.പി.എൽ കുടുംബങ്ങൾക്ക് 500 രൂപക്കുള്ള അവശ്യ സാധനങ്ങളുടെ കിറ്റ് നൽകുന്നു. പഞ്ചായത്തിലെ ഒരുവാർഡിലെ 21 കുടുംബങ്ങൾക്ക് ആണ് ബാങ്ക് സൗജന്യമായി കിറ്റ് നൽകുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് ഗോപാലൻ പറഞ്ഞു.പഞ്ചസാര, കേര വെളിച്ചെണ്ണ,
ചായപ്പൊടി, പരിപ്പ്,മുതിര, അരിപ്പൊടി, ആട്ട, ഉപ്പ് എന്നിവയാണ് കിറ്റിൽ ഉള്ളത്.