സംസ്ഥാന സഹകരണ വകുപ്പിൽ നിന്നും ഇന്ന് വിരമിക്കുന്നവർക്ക് മംഗളങ്ങൾ നേർന്ന് സഹപ്രവർത്തകർ.

adminmoonam

കാലങ്ങളായി കാത്തിരുന്ന, ഓർത്തു വച്ച ആ സുദിനം ഇവർക്ക് ഇന്നാണ്. സംസ്ഥാനത്തെ സഹകരണ വകുപ്പിൽ നിന്നും ഇന്നേ ദിവസം വിരമിക്കുന്നവർക്ക്‌ മംഗളങ്ങൾ നേരാൻ സഹകരണവകുപ്പ് ജീവനക്കാർ മറന്നില്ല. 12 ജീവനക്കാരാണ് വകുപ്പിൽനിന്ന് ഇന്ന് വിരമിക്കുന്നത് ആയി അറിയാൻ കഴിഞ്ഞത്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ മനപ്പൂർവ്വമല്ല. കോവിഡ് -19ന്റെ പ്രത്യേക സാഹചര്യത്തിൽ ഓഫീസുകളിൽ യാത്രയപ്പ് യോഗങ്ങളില്ല. എന്നാൽ വിരമിക്കുന്നവർക്ക് കരുതലിന്റെയും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും വലിയ കൈയടി കൊടുക്കുവാൻ സഹപ്രവർത്തകർക്കൊപ്പം മൂന്നാംവഴി യും കൂടുകയാണ്.

നാടിനും നാട്ടുകാർക്കും വിലമതിക്കാനാകാത്ത സേവനങ്ങൾ ചെയ്ത12 പേർക്കും സഹകരണ സമൂഹത്തിന്റെയും മൂന്നാംവഴി യുടെയും ബിഗ് സല്യൂട്ട്…
വിരമിക്കുന്ന 12 പേരുടെയും ഫോട്ടോയും തസ്തികയും ചുവടെ….

Leave a Reply

Your email address will not be published. Required fields are marked *

Latest News