കോവിഡ് -19 – വിപണിയിൽ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കൺസ്യൂമർഫെഡിന് നിർദ്ദേശം.

[mbzauthor]

കോവിഡ് 19ന്റെ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി മാർക്കറ്റിൽ ഫലപ്രദമായി ഇടപെടുന്നതിന് കൺസ്യൂമർഫെഡ് മുഖേന വിപണിയിൽ ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാൻ സഹകരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

മുൻകരുതലെന്ന നിലയിൽ നിത്യോപയോഗ സാധനങ്ങൾ സംഭരിക്കുന്നതിനായി കൺസ്യൂമർഫെഡിന്റെ കൈവശമുള്ള ഗോഡൗണുകൾകു പുറമേ അധികമായി ഗോഡൗണുകൾ ആവശ്യമായി വരുന്ന പക്ഷം സഹകരണ സ്ഥാപനങ്ങളുടെ ഗോഡൗണുകൾ ഉപയോഗപ്പെടുത്താനും മൂന്നുദിവസത്തിനകം ഇതിന്റെ ലിസ്റ്റ് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കൺസ്യൂമർഫെഡ് സംഭരിക്കുന്ന നിത്യോപയോഗസാധനങ്ങൾ പ്രത്യേക വിപണന കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നതിനായി ഓരോ ജില്ലയിലും10 സഹകരണസംഘങ്ങളെ തിരഞ്ഞെടുത്ത്‌ സംഘങ്ങളുടെ ലിസ്റ്റ് മൂന്ന് ദിവസത്തിനകം തയ്യാറാക്കാനും തീരുമാനിച്ചു.

ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം എന്നീ അഞ്ചു ജില്ലകളിൽ നിരീക്ഷണത്തിൽ ഉള്ളവർക്ക് ആവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് തീരുമാനിച്ചു. ഈ അഞ്ചു ജില്ലകളിലേയും ജോയിന്റ് രജിസ്ട്രാർമാർ നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ കൺസ്യൂമർഫെഡ് സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിച്ച് മേൽനോട്ടം വഹിക്കാനും യോഗത്തിൽ തീരുമാനിച്ചു.

[mbzshare]

Leave a Reply

Your email address will not be published.