വനിതാ ഫെഡിനു സഹകരണ സംഘങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ അനുവാദമായി.

adminmoonam

കേരള വനിതാ സഹകരണ ഫെഡറേഷനിൽ (വനിതാ ഫെഡ്) പരമാവധി 25000 രൂപ വരെ നിക്ഷേപമായോ ഓഹരി ഇനത്തിലോ നിക്ഷേപം നടത്തുന്നതിന് സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, മറ്റ് ഇതര സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് അതാത് സംഘങ്ങളുടെ നിയമാവലി വ്യവസ്ഥകൾക്കും ഭരണസമിതിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ സഹകരണ സംഘം രജിസ്ട്രാർ അനുവാദം നൽകി.

പ്രാഥമിക വനിതാ സഹകരണ സംഘങ്ങളുടെ ശാക്തീകരണത്തിനായി വിവിധ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനും വനിതാ ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കും വനിതാ ഫെഡിന് സ്വന്തമായി ഫണ്ടുകൾ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപം സമാഹരിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാർ അനുമതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News