അനാസ്ഥവെടിഞ്ഞ് സഹകരണ പ്രസ്ഥാനത്തിന്റെ രക്ഷക്കായ് സർക്കാർ ഇടപെടമെന്ന് ഉമ്മൻചാണ്ടി.

adminmoonam

അനാസ്ഥവെടിഞ്ഞ് സഹകരണ പ്രസ്ഥാനത്തിന്റെ രക്ഷക്കായ് സർക്കാർ ഇടപെടണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്ര ഗവൺമെൻറ് ഇംകം ടാക്സ് ഡിപ്പാർട്ട്മെൻറിനെ ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ സഹകരണ പ്രസ്ഥാനം കൈപ്പിടിയിലാക്കാനായി കേരളാ ബേങ്കിന്റെ പിറകിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കോ ഓപ്റേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന ചതുർദിന സത്യാഗ്രഹ സമരത്തിന്റെ അവസാനദിന സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അനാസ്ഥ വെടിഞ്ഞ് കേന്ദ്ര സർക്കാരിൽ ഇടപെട്ടില്ലെങ്കിൽ സഹകരണ പ്രസ്ഥാനം തന്നെ കഥാവശേഷമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.. കെ.സി ജോസഫ് എം.എൽ.എ, ഉബൈദുള്ള em.എൽ.എ, സി.പി ജോൺ തുടങ്ങിയവർ സത്യാഗ്രഹ സമരത്തെ അഭിവാദ്യം ചെയ്തുസംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News