കടമേരി ബാലകൃഷ്ണനെ സി.എൻ. വിജയകൃഷ്ണൻ സന്ദർശിച്ചു.
പ്രമുഖ സഹകാരിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കടമേരി ബാലകൃഷ്ണനെ കേരള സഹകരണ ഫെഡറേഷൻ ചെയർമാനും എം വി ആർ കാൻസർ സെന്റർ ചെയർമാനുമായ സി എൻ വിജയകൃഷ്ണൻ സന്ദർശിച്ചു. പ്രായാധിക്യത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന അദ്ദേഹത്തെ വടകരയിലെ എടമേരി യിലെ വീട്ടിലെത്തിയാണ് സന്ദർശിച്ചത്. സി.എം.പി കോഴിക്കോട് ജില്ലാ സെക്രട്ടറി അഷ്റഫ്, നേതാക്കളായ എൻ. രാജരാജൻ, കുമാരൻ നായർ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.