സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക സംഘങ്ങളും കേരള ബാങ്കിന്റെ ഭാഗമാകുന്ന രീതിയിലുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം.

[mbzauthor]

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസക്തി നഷ്ടപെടുത്തികൊണ്ടു മുഴുവൻ പ്രാഥമിക സഹകരണ സംഘങ്ങളും കേരള ബാങ്കിന്റെ ഭാഗമാകുന്ന രീതിയിലുള്ള
ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം. ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പത്രക്കുറിപ്പിലൂടെ അറിയിക്കാമെന്നും മന്ത്രി മൂന്നാംവഴി യോട് പറഞ്ഞു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ നിന്നും മാറി നിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നത്. സംസ്ഥാനത്തു മൊത്തമായി ടു ടയർ സംവിധാനം ഇതോടെ നിലവിൽ വരും. മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ഉൾപ്പെടെ കേരള ബാങ്കിന്റെ ഭാഗമാകാൻ തക്ക രീതിയിലാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഇതിനു ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇത് പാസാക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കുന്നതോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസക്തി നഷ്ടപ്പെടും. റിസർവ് ബാങ്കിന്റെ അനുമതിയോടെ ആയിരിക്കും ഇത്തരം നടപടികൾ പൂർത്തീകരിക്കുക.

[mbzshare]

Leave a Reply

Your email address will not be published.