60,685 പ്രാഥമിക സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ അംഗീകാരം നല്‍കി
രാജ്യത്തെ 60,685 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അറിയിച്ചു. 28 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമാണു കമ്പ്യൂട്ടര്‍വത്കരണത്തിനുള്ള നിര്‍ദേശങ്ങള്‍ വന്നത്. ഇതില്‍ 4,534 സഹകരണസംഘങ്ങള്‍ മധ്യപ്രദേശില്‍നിന്നാണ്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന 63,000 സംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണത്തിനു 2516 കോടി രൂപയാണു നീക്കിവെച്ചിരിക്കുന്നത്. ഈ സംഘങ്ങളില്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍, ലാര്‍ജ് ഏരിയ മള്‍ട്ടി പര്‍പ്പസ് സഹകരണസംഘങ്ങള്‍ ( LAMPS ), ഫാര്‍മേഴ്‌സ് സര്‍വീസ് സംഘങ്ങള്‍ ( FSS ) എന്നിവയുള്‍പ്പെടുന്നു.