സർക്കാരിന്റെ ആശ്വാസ സഹായ ധനം ലഭിച്ചില്ല: സംസ്ഥാനത്തെ ബ്യൂട്ടീഷൻസ് തൊഴിലാളികൾ പ്രതിസന്ധിയിലും നിരാശയിലും:ക്ഷേമനിധിയിലൂടെ സഹായധനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ബ്യൂട്ടീഷ്യൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ.

adminmoonam

സർക്കാരിന്റെ ആശ്വാസ സഹായ ധനം ലഭിച്ചില്ല, സംസ്ഥാനത്തെ ബ്യൂട്ടീഷൻസ് തൊഴിലാളികൾ പ്രതിസന്ധിയിലും നിരാശയിലുമായി.ക്ഷേമനിധിയിലൂടെ സഹായധനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ബ്യൂട്ടീഷ്യൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒട്ടുമിക്ക അസംഘടിത തൊഴിലാളികൾക്കും ആശ്വാസ ധനസഹായം ക്ഷേമനിധി യിലൂടെ പ്രഖ്യാപിച്ചപ്പോൾ ബ്യൂട്ടീഷൻസ് തൊഴിലാളികൾക് സഹായധനം പ്രഖ്യാപിചില്ല.കോവിഡ് വ്യാപനം തടയാൻ തൊഴിൽമേഖല നിർത്തിവെച്ച് സർക്കാരിനൊപ്പം തങ്ങളാണ് ആദ്യം നിന്നതെന്ന് ഇവർ പറയുന്നു. എന്നാൽ മറ്റുപലർക്കും ക്ഷേമനിധിയിലൂടെ സഹായധനം നൽകിയപ്പോൾ തങ്ങളെ സർക്കാർ അവഗണിച്ചുവെന്ന് കോഴിക്കോട് ജില്ലയിലെ ബ്യൂട്ടീഷൻസ് മാരുടെ സഹകരണ സംഘം ഭാരവാഹികൾ പറഞ്ഞു. അന്നന്നത്തെ ജീവിതമാർഗം തേടി കഴിയുന്നവരാണ് 90% ബ്യൂട്ടീഷൻസ് ജീവനക്കാരും. കഴിഞ്ഞ ഒരു മാസത്തോളമായി ഇവർ പണിയില്ലാതെ വീട്ടിൽ ഇരിപ്പാണ്.

സംസ്ഥാനത്ത് ലക്ഷത്തിലധികം പേരാണ് കേരള ബാർബർ ബ്യൂട്ടീഷൻസ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാണുള്ളത്. പ്രതിമാസം 100 രൂപയാണ് ക്ഷേമനിധിയിലേക്ക് അംഗങ്ങൾ അടയ്ക്കുന്നത്. എന്നാൽ സംസ്ഥാനത്തെ മറ്റ് ഒട്ടനവധി അസംഘടിത മേഖലയ്ക്ക് സഹായം പ്രഖ്യാപിച്ചതായി ധനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ ബാർബർ ബ്യൂട്ടീഷൻ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് തുക അനുവദിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ക്ഷേമനിധിയുടെ കോഴിക്കോട് ഡി.ഇ.ഒ ഓഫീസ് പറഞ്ഞു.

പെൻഷൻപറ്റിയിട്ടില്ലാത്ത, ഇപ്പോഴും ജോലിയെടുക്കുന്ന കൂലിവേലക്കാർക്ക് 1000 മുതൽ 2000 രൂപ വീതം സഹായധനംവിതരണം ചെയ്തു തുടങ്ങിയാതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 5000 രൂപയുടെ പലിശരഹിത വായ്പയും, മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ മുതൽ 5000 രൂപ വരെയും അനുവദിച്ചു.കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്ഡ് 10000 രൂപ പലിശരഹിത വായ്പ നൽകി.ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ഞങ്ങൾക്കു 3000 രൂപ കൊടുക്കാൻ തീരുമാനിച്ചു.
കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് അംഗങ്ങൾക്ക് 1000 രൂപ നൽകുന്നുണ്ട്.കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 1000 രൂപ നൽകാനും ഉത്തരവായി.കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ 750 രൂപ അംഗങ്ങൾക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക് ക്ഷേമനിധിയിൽ 3000 രൂപ നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് 2000 രൂപ വീതം ദുരിതാശ്വാസ നിധിയിൽ നിന്നും വിതരണം ചെയ്യുന്നു.

വലിയ തോട്ടങ്ങളിലെ തൊഴിലാളികൾ (65000 അംഗങ്ങൾ), ചെറിയ തോട്ടങ്ങളിലെ തൊഴിലാളികൾ (16700), പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾ (3600), കേരള തയ്യൽ‍ തൊഴിലാളി ക്ഷേമനിധി ബോർഡ് (536000), കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് (15000), കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോർഡ് (657176), കേരള ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് (91125), കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് (107564), കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് (125000), കയർ‍ തൊഴിലാളി ക്ഷേമ നിധി ബോർഡ് (130000), ലോട്ടറി തൊഴിലാളികൾ‍ (ഏകദേശം50000)മത്സ്യത്തൊഴിലാളികൾ (ഏകദേശം 150000),സ്കാറ്റേർഡ്ചുമട്ടുതൊഴിലാളികൾ (35000), തുടങ്ങിയ ഒട്ടുമിക്ക അസംഘടിത മേഖലയിൽ ഉള്ളവർക്കും ആയിരം രൂപ വെച്ച് സർക്കാർ സഹായധനം പ്രഖ്യാപിച്ചപ്പോളും ബ്യൂട്ടീഷൻസ് മേഖലയെ തഴഞ്ഞത് ന്യായീകരിക്കാൻ സാധിക്കില്ലെന്ന് സംസ്ഥാനത്തെ ഈ മേഖലയിലെ ഒരേയൊരു സഹകരണസംഘം ആയ കോഴിക്കോട് ജില്ല ബ്യൂട്ടീഷൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് പ്രമീള രാജനും സെക്രട്ടറി സുനിത പ്രേംനായികും പറഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും അടുത്തദിവസം നിവേദനം നൽകുമെന്നും ഇരുവരും പറഞ്ഞു. സംസ്ഥാനത്ത് ചെറുതും വലുതുമായി അരലക്ഷത്തോളം ജെൻസ്/ വുമൺസ് ബ്യൂട്ടി പാർലറുകളും ഒന്നരലക്ഷത്തോളം തൊഴിലാളികളും ഉണ്ട്. ലോക് ഡൗണിന് ഒരാഴ്ച മുമ്പ് തന്നെ കടകളടച്ച് കോവിഡിനെതിരെ പ്രതിരോധം തീർത്തവരാണ് തങ്ങൾ എന്ന കാര്യം സർക്കാർ മറന്നു പോയത് ശരിയായില്ല എന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News