51 ടെലിവിഷനുകൾ നിർദ്ധന വിദ്യാർത്ഥികൾക്കായി നൽകി.

adminmoonam

ത്രിശുർ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് നിർദ്ധന വിദ്യാർത്ഥികൾക്കായി 51 ടെലിവിഷനുകളും നോട്ടുപുസ്തകങ്ങളും  വിതരണം ചെയ്തു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ത്രിശൂർ എം.പി. ടി.എൻ പ്രതാപൻ നിർവ്വഹിച്ചു . ത്രശൂർ പടിഞ്ഞാറെക്കോട്ട സെൻറ അന്നാസ് ചാരിറ്റബൾ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾക്കായി ടിവികൾ നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്  ഡി.സി.സി വൈസ് പ്രസിഡണ്ടും സംഘടന പ്രസിഡണ്ടുമായ ജോസ് വള്ളൂർ , വർക്കിങ്ങ് പ്രസിഡണ്ട് ടി.ആർ ജോയ് . സെക്രട്ടറി സാജൻ സി.ജോർജ്‌, മുൻ മേയർ ഐ.പി പോൾ , സംസ്ഥാന കമ്മിറ്റി മെമ്പർ എ.കെ. രമേഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!