194 N വിഷയത്തിൽ സഹകരണസംഘങ്ങൾക്ക് ആശ്വാസം: കോടതിയിൽ പോയാൽ സ്റ്റേ കിട്ടാൻ സാധ്യത.

adminmoonam

സഹകരണസംഘങ്ങളെ ബാധിക്കുന്ന194 വിഷയത്തിൽ 5 സഹകരണസംഘങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചതോടെ മറ്റു സഹകരണ സംഘങ്ങൾക്കും അല്പം ആശ്വാസമായി. വിഷയം ഉന്നയിച്ച് കോടതിയെ സമീപിച്ചാൽ സ്റ്റേ കിട്ടുമെന്ന പ്രതീക്ഷയാണ് ആശ്വാസം ആകാൻ കാരണം. ഇന്ന് 5 സഹകരണസംഘങ്ങൾ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ഒപ്പം ഇതിന്റെ ചുവടുപിടിച്ച് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്ത സഹകരണ സംഘങ്ങൾക്കും സ്റ്റേ കിട്ടാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും വരും ദിവസങ്ങളിൽ നിരവധി സംഘങ്ങൾ നിയമ വഴിയെ പോകും എന്ന് ഉറപ്പായി.

അതിനിടെ 194N പ്രകാരം സംസ്ഥാന സഹകരണ ബാങ്കിൽ നിന്നും രണ്ടു ശതമാനം നികുതി അടയ്ക്കണമെന്ന് ഉത്തരവ് ലഭിച്ചിട്ടുണ്ടെങ്കിൽ നികുതി ഈടാക്കരുത് എന്ന് പറഞ്ഞ് ജനറൽ മാനേജർക്ക്‌ കത്ത് നൽകണമെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള സംഘങ്ങളോട് ആവശ്യപ്പെട്ടു. വീണ്ടും ബാങ്ക് നികുതി ഈടാക്കാൻ ശ്രമിച്ചാൽ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങേണ്ടതാണെന്നും കരകുളം കൃഷ്ണപിള്ള പ്രസ്താവനയിലൂടെ പറഞ്ഞു.

Leave a Reply

Your email address will not be published.