194 N ഇളവിന്റെ കാര്യം കേന്ദ്ര സർക്കാർ ഗൗരവത്തോടെ പരിഗണിക്കുമെന്ന് കേന്ദ്ര കൃഷി സഹകരണ വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ.

adminmoonam

 

സഹകരണ സംഘങ്ങൾ  പണം പിൻവലിച്ചാൽ 2% നികുതി നൽകണമെന്ന ഇൻകം ടാക്സ് വകുപ്പിന്റെ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുമായി ചർച്ച നടത്തി. സംസ്ഥാനത്തെ മുഴുവൻ സഹകരണസംഘങ്ങളെയും 194N ന്റെ പരിധിയിൽ നിന്നും  ഒഴിവാക്കണമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കൺസ്യൂമർ, മാർക്കറ്റിംഗ്, തുടങ്ങിയ സംഘങ്ങളിൽ ഓരോ ദിവസവും വലിയ ബിസിനസ് ആണ് നടക്കുന്നത്. അത് ബോധ്യപ്പെടുത്താൻ സാധിച്ചതായി സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു.

വിശദമായ നിവേദനം കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങളും രണ്ട് ശതമാനം നികുതി ഈടാക്കുന്നത് സംബന്ധിച്ചും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി സഹകരണ മന്ത്രി ഉറപ്പുനൽകി. സഹകരണ മന്ത്രി ക്കൊപ്പം സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാറുടെ ചുമതലയുള്ള ശകുന്തള എന്നിവരുമുണ്ടായിരുന്നു. കേന്ദ്ര ധനമന്ത്രി യെ കാണാൻ ശ്രമിച്ചെങ്കിലും അവർ അടിയന്തരമായി മുംബൈയ്ക്ക് പോയതിനാൽ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News