സഹകരണ സംഘം ജീവനക്കാരുടെ ബോണസ്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
സഹകരണ വകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള, ഉല്‍പ്പാദനമേഖലയുമായി ബന്ധപ്പെടാത്ത സഹകരണ സ്ഥാപനങ്ങളിലെ ശമ്പള സ്‌കെയില്‍ ഓപ്റ്റ് ചെയ്തിട്ടുള്ള പാര്‍ട്ട് ടൈം-കണ്ടിന്‍ജന്റ് ജീവനക്കാര്‍, നീതിസ്റ്റോര്‍-നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ റഗുലര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഏതാനും നിബന്ധനകള്‍ക്കു വിധേയമായി 2022 വര്‍ഷത്തെ ബോണസ് അനുവദിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ബോണസ് അനുവദിക്കുന്നതു സംബന്ധിച്ച പ്രധാന നിബന്ധനകള്‍ ഇനി പറയുന്നു: എല്ലാ സഹകരണ സംഘങ്ങളും ലാഭനഷ്ടം നോക്കാതെ 2021-22 വര്‍ഷത്തെ മൊത്തം വാര്‍ഷിക വേതനത്തിന്റെ 8.33 ശതമാനം, മാസവേതനം പരമാവധി 7000 രൂപ എന്ന തോതില്‍ കണക്കാക്കി, ജീവനക്കാര്‍ക്കു ബോണസ് അനുവദിക്കണം. 2021-22 വര്‍ഷത്തെ കണക്കനുസരിച്ച് ബോണസ് ആക്ടില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരം മതിയായ സംഖ്യ അലോക്കബിള്‍ സര്‍പ്ലസുള്ള സംഘങ്ങള്‍ക്കു 7000 രൂപവരെ മാസവേതനമുള്ള ജീവനക്കാര്‍ക്കു വാര്‍ഷിക വേതനത്തിന്റെ 20 ശതമാനത്തില്‍ അധികരിക്കാത്ത സംഖ്യ ബോണസായി നല്‍കാം. അലോക്കബിള്‍ സര്‍പ്ലസുള്ള സംഘങ്ങള്‍ക്കു 7000 രൂപയ്ക്കുമേല്‍ മാസവേതനമുള്ള ജീവനക്കാര്‍ക്കു മാസവേതനം 7000 രൂപ എന്നു കണക്കാക്കി അതിന്റെ 20 ശതമാനത്തില്‍ അധികരിക്കാത്ത സംഖ്യ ബോണസായി നല്‍കാം. മതിയായ സംഖ്യ അലോക്കബിള്‍ സര്‍പ്ലസുള്ള സംഘങ്ങള്‍ അലോക്കബിള്‍ സര്‍പ്ലസില്‍ അധികരിച്ച സംഖ്യ ബോണസ് നല്‍കാന്‍ പാടില്ല. അലോക്കബിള്‍ സര്‍പ്ലസ് കണക്കാക്കുന്നതിനുള്ള വിശദാംശങ്ങള്‍ സഹകരണ സംഘം രജിസ്ട്രാറുടെ വെബ്‌സൈറ്റിലുണ്ട്.
നിക്ഷേപ / വായ്പാ കളക്ഷന്‍ ജീവനക്കാര്‍ക്കു അവരുടെ കമ്മീഷനില്‍ നിന്നു പ്രതിമാസ ശമ്പളപരിധിയായി 5000 രൂപ നിശ്ചയിച്ചുകൊണ്ട് അതിനാനുപാതികമായി ബോണസ് നല്‍കാം. കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അപ്രൈസര്‍മാര്‍ക്കു പ്രതിമാസ ശമ്പളപരിധി 5000 രൂപയായി നിശ്ചയിച്ചുകൊണ്ട് അതിനാനുപാതികമായി ബോണസ് നല്‍കാം.
[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/08/38-22.pdf”]