100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

[mbzauthor]

100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

1. 2019 ലെ വിവരമനുസരിച്ച് സഹകരണസംഘം രജിസ്ട്രാറുടെ കീഴില്‍ 72 വിഭാഗങ്ങളിലായി
എത്ര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ?

2. 1915 നവംബര്‍ 23 ന് ട്രാവന്‍കൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് റഗുലേഷന്‍ ആക്ടനുസരിച്ച് രജിസ്റ്റര്‍
ചെയ്ത സ്ഥാപനമേത് ?

3. 1984 ല്‍ നിലവില്‍ വന്ന കേരള ലാന്‍ഡ് മോര്‍ട്ട്‌ഗേജ് ബാങ്ക് ആക്ട് പ്രകാരം നിലവില്‍ വന്ന സ്ഥാപനമേത് ?

4. കേരള സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നിലവില്‍ വന്നതെപ്പോള്‍ ?

5. കേരള സ്റ്റേറ്റ് ഹൗസിങ് ഫെഡറേഷന്‍ ( ഹൗസിങ് ഫെഡ് ) നിലവില്‍ വന്നതെപ്പോള്‍ ?

6. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( മാര്‍ക്ക്‌ഫെഡ് ) നിലവില്‍
വന്നതെന്ന് ?

7. കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ നിലവില്‍ വന്നതെന്ന് ?

8. കേരള വനിതാ സഹകരണ ഫെഡറേഷന്‍ ( വനിതാഫെഡ് ) നിലവില്‍ വന്നത് എപ്പോള്‍ ?

9. സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്‍ നിലവില്‍ വന്നതെപ്പോള്‍ ?

10. സംസ്ഥാന സഹകരണ ലേബര്‍ ഫെഡറേഷന്‍ ( ലേബര്‍ഫെഡ് ) നിലവില്‍ വന്നതെന്ന് ?

11. സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( റബ്ബര്‍ മാര്‍ക്ക് ) നിലവില്‍
വന്നതെപ്പോള്‍ ?

12. കേരളത്തിലെ കേര കര്‍ഷകമേഖലയിലെ സംഘങ്ങളുടെ അപ്പക്‌സ് സ്ഥാപനം ഏത് ?

13. സംസ്ഥാനത്തെ സഹകരണ സ്പിന്നിങ് മില്ലുകളുടെയും പവര്‍ലൂം സംഘങ്ങളുടെയും അപ്പക്‌സ് സ്ഥാപനം ഏത് ?

14. പ്രാഥമിക കൈത്തറി നെയ്ത്ത് സംഘങ്ങളുടെ അപ്പക്‌സ് സ്ഥാപനം ഏത് ?

15. കേരളത്തിലെ കശുവണ്ടി സംസ്‌കരണ മേഖലയിലെ പ്രാഥമിക കശുവണ്ടിത്തൊഴിലാളി സംഘങ്ങളുടെ അപ്പക്‌സ് സ്ഥാപനം ഏത് ?

16. പ്രാഥമിക കയര്‍ മാര്‍ക്കറ്റിങ് സംഘങ്ങളുടെ അപ്പക്‌സ് സ്ഥാപനം ഏത് ?

17. കേരളത്തിലെ പ്രാഥമിക കടലോര സഹകരണ സംഘങ്ങളുടെയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളുടെയും വനിതാ
മത്സ്യത്തൊഴിലാളി ക്ഷേമ സംഘങ്ങളുടെയും അപ്പക്‌സ് സ്ഥാപനം ഏത് ?

18. ക്ഷീര സഹകരണ മേഖലയിലെ മൂന്നു മേഖലാ യൂണിയനുകളുടെയും ആനന്ദ് മോഡല്‍ പ്രാഥമിക ക്ഷീരോല്‍പ്പാദക സംഘങ്ങളുടെയും അപ്പക്‌സ് സ്ഥാപനം ഏത് ?

19. കരകൗശലത്തൊഴിലാളികളുടെ അപ്പക്‌സ് സ്ഥാപനം ഏത് ?

20. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങളുള്ള രാജ്യമേത് ?

21. തൊഴിലാളി ഉല്‍പ്പാദക പ്രസ്ഥാനത്തിന്റെ ജന്മ-നാട് ഏത് ?

22. ഇന്ത്യയിലെ ഏറ്റവും വലിയ രാസവള നിര്‍മാണക്കമ്പനി ഏതാണ് ?

23. യൂറിയയും അമോണിയയും ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ സഹകരണ രാസവള പദ്ധതി ഏത് ?

24. ഡെസ്റ്റിനേഷന്‍ ടാക്‌സ് എന്നാലെന്ത് ?

25. ലോകാരോഗ്യ സംഘടന 2020 എന്തായിട്ടാണ് കൊണ്ടാടുന്നത് ?

26. കേരളത്തിലെ തനത് ഭക്ഷണ സംസ്‌കാരം വീണ്ടെടുത്ത് കുടുംബശ്രീ ഹോട്ടലുകളെ ഏകീകരിക്കുന്ന പദ്ധതിയുടെ പേര് ?

27. റിസര്‍വ് ബാങ്കിന് സഹകരണ ബാങ്കുകളുടെ നിയന്ത്രണവും മേല്‍നോട്ടവും മറ്റിടപെടലുകളില്ലാതെ സാധ്യമാക്കുന്നതിന് മലേഗം കമ്മിറ്റി നിര്‍ദേശിക്കുന്നതെന്താണ് ?

28. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും ചെറുവായ്പ നല്‍കുന്ന സംവിധാനം ?

29. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസ് തുടക്കമിട്ട മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ പേര് ?

30. എന്‍.സി.ഡി.സി. യെയും നബാര്‍ഡിനെയും നടത്തിപ്പ് ഏജന്‍സികളാക്കി കര്‍ഷകരുടെ ക്ഷേമത്തിനായി ഈയിടെ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ സംഘടന ഏത് ?

31. കേരളത്തിലാദ്യമായി മുറ്റത്തെ മുല്ല പദ്ധതി നടപ്പാക്കിയ സഹകരണ ബാങ്ക് ഏത് ?

32. തുര്‍ക്കിയില്‍ ഈയിടെ നിരാഹാരസമരം കിടന്ന് 288 ാം ദിവസം ജീവന്‍ വെടിഞ്ഞ ഗായികയുടെ പേരെന്ത് ?

33. ഇന്ത്യന്‍ കോഫി ഹൗസിന്റെ ചരിത്രം രേഖപ്പെടുത്തിയ ‘ കോഫിഹൗസിന്റെ കഥ ‘ രചിച്ചതാര് ?

34. സാപ്പിയന്‍സ് : എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്‍ഡ് ( Sapiens: A brief history of humankind ) എന്ന പുസ്തകം രചിച്ചതാര് ?

35. സി.പി.ആര്‍. എന്നതിന്റെ മുഴുവന്‍ രൂപം ?

36. നികുതി പരിഷ്‌കരണത്തിന് നിര്‍ദേശം നല്‍കിയ കമ്മിറ്റിയുടെ പേര് ?

37. കേന്ദ്ര സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന നികുതിയേത് ?

38. ഇന്ത്യയില്‍ ഏറ്റവുമധികം നികുതിദായകരുള്ള നഗരം ഏത് ?

39. വാറ്റ് നടപ്പാക്കിയ വര്‍ഷം ?

40. മൂല്യവര്‍ധിത നികുതി 1954 ല്‍ ആദ്യമായി നടപ്പാക്കിയ രാജ്യം ഏത് ?

41. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി ?

42. തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്ത് സഹകരണ നിയമം നിലവില്‍ വന്ന വര്‍ഷം ?

43. ക്ഷീര സഹകരണത്തിന് പേരു കേട്ട സംസ്ഥാനം ഏത് ?

44. കേരള ബാങ്ക് നിലവില്‍ വന്നതെപ്പോള്‍ ?

45. ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതാര് ?

46. ലെയ്‌സസ് ഫെയര്‍ ( Laissez Faire ) എന്ന തത്വം ആവിഷ്‌കരിച്ച വ്യക്തി ?

47. കറന്‍സി രൂപത്തില്‍ യൂറോ വിനിമയം ചെയ്തുതുടങ്ങിയതെപ്പോള്‍ ?

48. ശ്രീലങ്കയില്‍ ഈയിടെ പ്രവര്‍ത്തനമാരംഭിച്ച രണ്ടു ഇന്ത്യന്‍ ബാങ്കുകള്‍ ഏത് ?

49. വികസിത രാജ്യങ്ങള്‍ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡമേത് ?

50. ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ ?

51. ലോകവ്യാപാര സംഘടന രൂപം കൊണ്ട വര്‍ഷം ?

52. ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം ഏത് ?

53. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചതാര് ?

54. ദേശീയ വരുമാനം ഇന്ത്യയിലാദ്യമായി കണക്കാക്കിയതാര് ?

55. ഒരു രാജ്യത്തിന്റെ ദേശീയ വരുമാനത്തെ അവിടെയുള്ള ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോള്‍ കിട്ടുന്ന സംഖ്യയെ എന്തു വിളിക്കും ?

56. സാമ്പത്തിക സര്‍വേ തയാറാക്കുന്നതാര്് ?

57. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഇറക്കുമതി ഇനം ഏത് ?

58. ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ?

59. ഏഷ്യന്‍ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ?

60. ഇന്ത്യയിലെ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ?

61. പണ സംബന്ധമായ എല്ലാ കാര്യങ്ങളിലും സര്‍ക്കാരിനെ ഉപദേശിക്കുന്ന ബാങ്ക് ഏത് ?

62. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വര്‍ഷം ?

63. റിസര്‍വ് ബാങ്ക് ദേശസാല്‍ക്കരിക്കപ്പെട്ട വര്‍ഷം ?

64. ഇന്ത്യയുടെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന റിസര്‍വ് ബാങ്കിന്റെ ആസ്ഥാനം എവിടെ ?

65. ഇന്ത്യന്‍ കറന്‍സിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നതാര്?

66. കറന്‍സി നോട്ടുകള്‍ അടിച്ചിറക്കാനുള്ള കുത്തകാവകാശം ആര്‍ക്കാണ് ?

67. അന്താരാഷ്ട്ര നാണ്യനിധിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് ആരാണ് ?

68. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ചെയര്‍മാനാര് ?

69. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്ക് ഏതാണ് ?

70. 1955 ല്‍ ഇംപീരിയല്‍ ബാങ്ക് ദേശസാല്‍ക്കരിച്ച് രൂപം കൊണ്ട വാണിജ്യ ബാങ്ക് ?

71. സംസ്ഥാനത്തെ സഹകരണ സംഘം ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി സഹകരണ നിയമം വകുപ്പ് 80 ( എ )
പ്രകാരം രൂപവത്കരിക്കപ്പെട്ട സ്റ്റാറ്റിയൂട്ടറി സ്ഥാപനമേത് ?

72. സഹകരണ നിയമം വകുപ്പ് 57 ( എ ) പ്രകാരം രൂപവത്കരിക്കപ്പെട്ട ബോര്‍ഡ് ഏത് ?

73. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ രൂപം നല്‍കിയ ബോര്‍ഡ് ഏതാണ് ?

74. സഹകരണ വകുപ്പ് 28 ബി. പ്രകാരം രൂപവത്കരിച്ചത് എന്താണ് ?

75. കേരള സഹകരണ നിയമത്തിലെ 70 ാം വകുപ്പ് പ്രകാരം 2003 ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപവത്കരിച്ചത് എന്താണ് ?

76. ആര്‍ബിട്രേഷന്‍ കോടതിയില്‍ നിന്ന് നല്‍കുന്ന അവാര്‍ഡുകള്‍ക്ക് എതിരായുള്ള അപ്പീല്‍ , റിവിഷന്‍, റിവ്യൂ പെറ്റീഷനുകളില്‍
അപ്പീല്‍ നല്‍കുന്ന സ്ഥാപനം ഏത് ?

77. സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യാപാരം, സേവനങ്ങള്‍, വായ്പാപലിശ, പിഴപ്പലിശ ഈടാക്കല്‍ തുടങ്ങിയവ സംബന്ധിച്ച്
സഹകാരികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്നു വരുന്ന പരാതികള്‍ക്ക് പരിഹാരം കാണാനായി സഹകരണ വകുപ്പ് 69 എ പ്രകാരം
രൂപവത്കരിച്ച സ്ഥാപനം ഏത് ?

78. പ്രൊഫണല്‍ വിദ്യാഭ്യാസ മേഖലയുടെ വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നേതൃത്വത്തില്‍ സഹകരണ വകുപ്പിന്റെ
നിയന്ത്രണത്തില്‍ ആരംഭിച്ച സ്ഥാപനം ഏത് ?

79. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ വ്യവസഥകള്‍, നിര്‍ദേശങ്ങള്‍എന്നിവക്ക് അനുസൃതമായി
കേരളത്തില്‍ സഹകരണ മേഖലയില്‍ ഇന്‍ഷുറന്‍സ് ബിസിനസ് നടത്തുക എന്ന ലക്ഷ്യത്തിനായി രൂപവത്കരിച്ച സൊസൈറ്റി ഏത് ?

80. സഹകരണ രംഗത്തെ വളര്‍ച്ച, പുതിയ മേഖലകള്‍, സര്‍ക്കാരിന്റെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവ അറിയിക്കാന്‍
1978 ല്‍ ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

81. ലീഡ് ബാങ്ക് സ്‌കീമിന്റെ ചെയര്‍മാനാരാണ് ?

82. ഓഡിറ്റര്‍ വരവും ചെലവും ഓഡിറ്റ് ചെയ്യുന്നതിനെ എന്തു വിളിക്കും ?

83. കാംകോയുടെ സ്ഥാപക പ്രസിഡന്റാര് ?

84. റിസര്‍വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ആര് ?

85. ക്രെഡിറ്റ് ലിമിറ്റ് സ്‌റേറ്റ്‌മെന്റ് മെയിന്റെയിന്‍ ചെയ്യുന്ന കാലയളവ് എത്ര ?

86. മാനേജിങ് കമ്മിറ്റിയുടെ ക്വാറത്തെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പേത് ?

87. ട്രഷറി ബില്‍ പുറപ്പെടുവിക്കുന്നതാര് ?

88. റോച്ച്‌ഡെയില്‍ പയനിയേഴ്‌സ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ് ആര് ?

89. നോട്ടറി പബ്ലിക്കിനെ നിയമിക്കുന്നതാര് ?

90. പ്രിയദര്‍ശിനി മോട്ടോര്‍ സര്‍വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സംഘം ഏത് ?

91. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്റെയും സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്റെയും ഓഡിറ്റ് ഫീ കണക്കാക്കുന്നതെങ്ങനെ ?

92. കോ-ഓപ്പറേറ്റീവ് എീൃയൗിറല േആരംഭിച്ചതെന്ന് ?

93. മെക്‌സിക്കോയുടെ കളക്ടീവ് ഫാം ഏത് ?

94. ബാങ്കര്‍ ട്രസിറ്റിയായാല്‍ കസ്റ്റമര്‍ എന്തായിരിക്കും ?

95. മൈക്രോ ചിപ്പില്‍ കാഷ് സ്റ്റോര്‍ ചെയ്യുന്നതിനെ എന്തു വിളിക്കും ?

96. റീജ്യണല്‍ റൂറല്‍ ബാങ്ക് ആക്ട് പാസായ വര്‍ഷം ?

97. വണ്‍ വില്ലേജ് വണ്‍ സൊസൈറ്റി – ഇത് ആരുടെ ശുപാര്‍ശയായിരുന്നു ?

98. സഹകരണ നിയമം വകുപ്പ് 19 എ എന്താണ് ?

99. സഹകരഇ നിയമം വകുപ്പ് എട്ട് എ എന്താണ് ?

100. സഹകരണ നിയമം വകുപ്പ് 57 ഡി. എന്താണ് ?

 

ഉത്തരങ്ങള്‍

1. 15,761 എണ്ണം

2. കേരള സംസ്ഥാന സഹകരണ ബാങ്ക്. 1943 ല്‍ ഇത് തിരുവിതാംകൂര്‍ കേന്ദ്ര സഹകരണ ബാങ്ക് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

3. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക്

4. 1965 സെപ്റ്റംബറില്‍. ആസ്ഥാനം എറണാകുളം

5. 1970 സെപ്റ്റംബറില്‍. ആസ്ഥാനം കൊച്ചി

6. 1960 ല്‍. ആസ്ഥാനം കൊച്ചി

7. 1999 ല്‍. ആസ്ഥാനം കൊച്ചി

8. 2002 ഡിസംബറില്‍. ആസ്ഥാനം തിരുവനന്തപുരം

9. 2014 ല്‍. ആസ്ഥാനം തിരുവനന്തപുരം

10. 2014 ല്‍. ആസ്ഥാനം തിരുവനന്തപുരം

11. 1971 മാര്‍ച്ചില്‍. ആസ്ഥാനം കൊച്ചി

12. കേരഫെഡ്. 1987 ല്‍ രൂപം കൊണ്ടു. ആസ്ഥാനം തിരുവനന്തപുരം

13. ടെക്‌സ്‌ഫെഡ്. 1992 ല്‍ രൂപം കൊണ്ടു. ആസ്ഥാനം തിരുവനന്തപുരം

14. കേരള സംസ്ഥാന കൈത്തറി നെയ്ത്ത് സഹകരണ സംഘം ( ഹാന്റക്‌സ് )

15. കാപെക്‌സ് ( കേരള സ്റ്റേറ്റ് കാഷ്യൂ വര്‍ക്കേഴ്‌സ് അപ്പക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ). ആസ്ഥാനം കൊല്ലം

16. കയര്‍ഫെഡ്. 1979 ഒക്ടോബറില്‍ രൂപീകൃതമായി. ആസ്ഥാനം ആലപ്പുഴ

17. കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡവലപ്‌മെന്റ് ലിമിറ്റഡ് ( മത്സ്യഫെഡ് )

18. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( മില്‍മ ) . 1980 ല്‍ നിലവില്‍ വന്നു. ആസ്ഥാനം തിരുവനന്തപുരം

19. കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് അപ്പക്‌സ് കോ-ഓപ്പറേറീവ് സൊസൈറ്റി ( സുരഭി ). 1964 ല്‍ രൂപം കൊണ്ടു. ആസ്ഥാനം എറണാകുളം

20. ഫ്രാന്‍സ്

21. ഫ്രാന്‍സ്

22. ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( IFFCO ) . 1967 നവംബര്‍ മൂന്നിനു രൂപം കൊണ്ടു. ആസ്ഥാനം ഡല്‍ഹി

23. കൃഷക് ഭാരത് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( KRIBHCO )

24. ഒരു ഉല്‍പ്പന്നം വിറ്റഴിക്കുന്ന ഘട്ടത്തില്‍ മാത്രമേ നികുതി ചുമത്താവൂ

25. അന്താരാഷ്ട്ര നഴ്‌സസ് വര്‍ഷം

26. കഫേ കുടുംബശ്രീ

27. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്

28. മൈക്രോ ക്രെഡിറ്റ്

29. ഗ്രാമീണ്‍ ബാങ്ക്

30. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ( FPO )

31. പാലക്കാട്ടെ മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക്

32. ഹെലിന്‍ ബോലക്. നിരോധിക്കപ്പെട്ട ഗ്രപ്പ് യോറം എന്ന സംഗീതട്രൂപ്പിലെ അംഗമായിരുന്നു ഈ ഇരുപത്തിയെട്ടുകാരി.

33. നടയ്ക്കല്‍ പരമേശ്വരന്‍ പിള്ള

34. ഇസ്രായേല്‍ ചരിത്രകാരനായ യുവാല്‍ നോഹ ഹരാരി. പല രീതിയിലും ഫലപ്രദമായി കൂട്ടംകൂടാന്‍ കഴിയും എന്നതിനാലാണ് മനുഷ്യര്‍ക്ക് ലോകത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത് എന്നതാണ് പുസ്തകം ഉയര്‍ത്തുന്ന പ്രധാന വാദം

35. കാര്‍ഡിയോ പള്‍മേണറി റീ സൈറ്റേഷന്‍

36. രാജാ ചെല്ലയ്യ കമ്മിറ്റി

37. എക്‌സൈസ് നികുതി

38. കൊല്‍ക്കത്ത

39. 2005 ഏപ്രില്‍ ഒന്ന്

40. ഫ്രാന്‍സ്

41. ലോര്‍ഡ് വെല്ലോക്ക്

42. 1952

43. ഗുജറാത്ത്

44. 2019

45. ആഡം സ്മിത്ത്

46. ആഡം സ്മിത്ത്

47. 2002 ജനുവരി ഒന്ന്

48. ആക്‌സിസ് ബാങ്കും, ഐ.സി.ഐ.സി.ഐ. ബാങ്കും

49. യൂറോപ്പ്

50. ജനീവ ( സ്വറ്റ്‌സര്‍ലന്‍ഡ് )

51. 1995 ജനുവരി ഒന്ന്

52. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍

53. പി.സി. മഹലാനോബിസ്

54. ദാദാഭായ് നവറോജി

55. പ്രതിശീര്‍ഷ വരുമാനം

56. ധനകാര്യ മന്ത്രാലയം

57. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍

58. വാഷിങ്ടണ്‍ ഡി.സി.

59. മനില ( ഫിലിപ്പൈന്‍സ് )

60. റിസര്‍വ് ബാങ്ക്

61. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

62. 1935

63. 1949 ജനുവരി ഒന്ന്

64. മുംബൈ

65. റിസര്‍വ് ബാങ്ക്

66. റിസര്‍വ് ബാങ്കിന്

67. റിസര്‍വ് ബാങ്ക്

68. ശക്തികാന്ത ദാസ്

69. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

70. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

71. സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ്

72. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്

73. കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ്

74. സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നിഷ്പക്ഷമായയും നീതിപൂര്‍വമായും നടത്തുന്നതിനായി രൂപവത്കരിച്ചത്

75. സഹകരണ ആര്‍ബിട്രേഷന്‍ കോടതി. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തികേതര
വിഷയങ്ങളില്‍ വാദം കേട്ട് തീര്‍പ്പു കല്‍പ്പിക്കുന്നു

76. കേരള സഹകരണ ട്രൈബ്യൂണല്‍

77. കേരള സഹകരണ ഓംബുഡ്‌സ്മാന്‍

78. കേരള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ( CAPE )

79. കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി ( കോയിന്‍സ് )

80. സഹകരണവീഥി

81. ജില്ലാ കളക്ടര്‍

82. കാഷ് ബുക്ക് ഓഡിറ്റ്

83. വാരാണസി സുബ്ബരായ ഭട്ട്

84. സി.ഡി. ദേശ്മുഖ്

85. മൂന്നു വര്‍ഷം

86. വകുപ്പ് 28 ( 5 )

87. ഗവണ്മെന്റ്

88. ചാള്‍സ് ഹൗറ്

89. ഗവണ്മെന്റ്

90. എസ്.സി., എസ്.ടി. ഫെഡറേഷന്‍

91. ഓഡിറ്റ് ഫീസില്ല

92. 1899

93. എജിഡോ

94. ഗുണഭോക്താവ്

95. ഇ-പേഴ്‌സ് ( E- Purse )

96. 1976

97. മാല്‍കം ഡാര്‍ലിങ് കമ്മിറ്റിയുടെ

98. മെമ്പര്‍ പാര്‍ട്ടിസിപ്പേഷന്‍

99. അഫിലിയേഷന്‍ റ്റു അപ്പക്‌സ് സൊസൈറ്റി

100. കോ-ഓപ്പറേറ്റീവ് റിസ്‌ക് ഫണ്ട് സ്‌കീം

[mbzshare]

Leave a Reply

Your email address will not be published.