100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
ടി.ടി. ഹരികുമാര്‍
ചോദ്യങ്ങള്‍
1. ഫിനാന്‍സ് ബില്‍ ഓരോ വര്‍ഷവും എവിടെയാണു പാസാക്കുന്നത് ?
2. പ്രാഥമിക സംഘങ്ങളുടെ ബൈലോ ഭേദഗതി ചെയ്യാനുള്ള അധികാരം ആര്‍ക്കാണ് ?
3. സംഘത്തില്‍ നിന്നു സര്‍ക്കാരിനു കിട്ടാനുള്ള തുക ഈടാക്കുന്ന കാര്യം പ്രതിപാദിക്കുന്ന ചട്ടമേത് ?
4. സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്റെ പ്രവര്‍ത്തനപരിധി ഏതാണ് ?
5. ചട്ടം 54 ല്‍ പ്രതിപാദിക്കുന്നത് എന്താണ് ?
6. ട്രാവന്‍കൂര്‍ – കൊച്ചിന്‍ കോ-ഓപ്പറേറ്റീസ് ആക്ട് പാസായ വര്‍ഷമേത് ?
7. ഡെക്കാന്‍ അഗ്രിക്കള്‍ച്ചര്‍ റിലീഫ് ആക്ട് പാസായ വര്‍ഷമേത് ?
8. കയര്‍ബോര്‍ഡിന്റെ ആസ്ഥാനം എവിടെയാണ് ?
9. നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു ?
10. ഫോറിന്‍ എക്‌സ്‌ചേഞ്ച് മെയിന്റനന്‍സ് ആക്ട് ( എഋങഅ ) നിവില്‍ വന്ന വര്‍ഷം ?
11. വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം ?
12. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ സംഘം ജീവനക്കാരെ വ്യക്തിപരമായ പണമിടപാടുകളില്‍ നിന്നു വിലക്കിയിരിക്കുന്നത് സഹകരണ സംഘം നിയമത്തിലെ ഏതു ചട്ടമനുസരിച്ചാണ് ?
13. കേരള കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് രൂപവത്കരിച്ചതിന്റെ ഉദ്ദേശ്യമെന്ത് ?
14. സഹകരണ ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങളിലുണ്ടാകുന്ന വീഴ്ചയ്ക്കും അപര്യാപ്തതയ്ക്കും പരാതി സ്വീകരിക്കാനും പരിഹരിക്കാനും ബാധ്യതപ്പെട്ട സ്ഥാപനം ഏത് ?
15. കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് രൂപീകൃതമായതു സഹകരണ സംഘം നിയമത്തിലെ ഏതു വകുപ്പനുസരിച്ചാണ് ?
16. വോട്ടുകള്‍ തുല്യമായി വരുമ്പോള്‍ കാസ്റ്റിങ് വോട്ട് വിനിയോഗിക്കാനുള്ള അവകാശം ആര്‍ക്കാണ് ?
17. ഒരു നിശ്ചിത കാലത്തേക്കുള്ള വരവുചെലവുകള്‍ കാണിക്കുന്ന സാമ്പത്തിക പത്രികയെ എന്തു വിളിക്കും ?
18. സബ്‌സിഡറി സ്റ്റേറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് ഫണ്ട് സൂക്ഷിക്കുന്നത് എവിടെ ?
19. സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം വിളിച്ചുചേര്‍ക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ് ?
20. കാഷ്‌ചെസ്റ്റില്‍ നിന്നെടുക്കുന്ന പണത്തിന്റെ വിവരം ഏതു രജിസ്റ്ററിലാണു രേഖപ്പെടുത്തുന്നത് ?
21. സഹകരണ സംഘത്തിലെ ഒരു ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരി ആരാണ് ?
22. നെറ്റ്‌വര്‍ത്ത് കണക്കാക്കുമ്പോള്‍ റിസര്‍വുകളില്‍ പരിഗണിക്കാത്തത് ഏതാണ് ?
23. ഗവ. സെക്യൂരിറ്റിയിന്‍മേല്‍ ഹ്രസ്വകാലത്തേക്കു വാണിജ്യബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പകളുടെ പലിശനിരക്കിനെ എന്തു വിളിക്കും ?
24. സാധനങ്ങളുടെ വിലയില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധനവിലൂടെ നിക്ഷേപകനു ലഭിക്കുന്ന യഥാര്‍ഥ റിട്ടേണ്‍ ചിലപ്പോള്‍ കുറഞ്ഞുപോകാറുണ്ട്. ധനവിപണിയിലെ ഈ പ്രതിഭാസത്തെ എന്തു വിളിക്കും ?
25. ബാങ്കുകള്‍ക്ക് തങ്ങളുടെ ഇടപാടുകാരെക്കുറിച്ചും അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മനസ്സിലാക്കാനും അതിലൂടെ നഷ്ടസാധ്യതകള്‍ മാനേജ് ചെയ്യാനും സഹായകമാവുന്ന രേഖ ഏതാണ് ?
26. സെക്വേര്‍ഡ് ( ടലരൗൃലറ ) അല്ലാത്ത സംശയാസ്പദ വായ്പകള്‍ക്കു ആവശ്യമായ പ്രൊവിഷന്‍ എത്ര ?
27. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രാബല്യത്തില്‍ വന്ന വര്‍ഷം ?
28. ഒരു ബാക്കിപത്രത്തില്‍ ലിക്വിഡിറ്റി മാനദണ്ഡത്തില്‍ ആസ്തികള്‍ എങ്ങനെ ക്രമീകരിച്ചിരിക്കും ?
29. ന്യൂനതാ സംഗ്രഹത്തില്‍ ആവശ്യമായിട്ടുള്ള വിവരങ്ങള്‍ എന്തൊക്കെ ?
30. കേന്ദ്രത്തില്‍ പുതുതായി രൂപവത്കരിച്ച സഹകരണ വകുപ്പിന്റെ മന്ത്രിയാര് ?
31. ഫണ്ടിന്റെ ഉപയോഗത്തില്‍ നിന്നുള്ള സാമ്പത്തിക വരുമാനവും ഫണ്ടിന്റെ സാമ്പത്തികച്ചെലവും തമ്മിലുള്ള വ്യത്യാസമെന്ത് ?
32. കെ.വൈ.സി. മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കിയത് ഏതു വര്‍ഷം മുതലാണ് ?
33. ഗാര്‍ണിഷി ഓര്‍ഡറിന്റെ ഭാഗങ്ങള്‍ ഏതെല്ലാം ?
34. എഫ്.സി.എന്‍.ആര്‍. നിക്ഷേപം ഏതു നിക്ഷേപമാണ് ?
35. എന്‍.എ. ആക്ട് പ്രകാരം കളക്ടിങ് ബാങ്കിനു സംരക്ഷണം കിട്ടാന്‍ ചെക്ക് എന്തായിരിക്കണം ?
36. ഉപഭോക്തൃവായ്പ ഏതുതരം വായ്പയാണ് ?
37. ഡൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏതു വകുപ്പു പ്രകാരമാണ് രജിസ്ട്രാര്‍ അനുവദിക്കുന്നത് ?
38. ഏതു വകുപ്പു പ്രകാരമാണു രജിസ്ട്രാര്‍ ഒരു സഹകരണ സംഘം ഭരണസമിതിയെ പിരിച്ചുവിടുന്നത് ?
39. ഒരു സഹകരണ സംഘത്തിന്റെ ബജറ്റ് ആരാണു പാസാക്കേണ്ടത് ?
40. ആര്‍ബിട്രേറ്റര്‍ തര്‍ക്കം തീര്‍പ്പാക്കുന്നതിനെ എന്തു വിളിക്കും ?
41. കാംപ്‌കോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഏത് ആക്ട് പ്രകാരമാണ് ?
42. കേരള സഹകരണ സംഘം നിയമത്തില്‍ നിക്ഷേപ ഗാരണ്ടി പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പ് ഏതാണ് ?
43. സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ അവധി സംബന്ധിച്ച ചട്ടം ഏതാണ് ?
44. സര്‍ക്കിള്‍ സഹകരണ യൂണിയനിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസര്‍ ആരാണ് ?
45. ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശനിരക്കിന്റെ പേര് ?
46. പ്രതിദിന നീക്കിയിരുപ്പ് തുക പരിശോധിക്കുന്നത് ആരാണ് ?
47. പങ്കാളിത്ത നേതൃത്വം എന്നാലെന്ത് ?
48. അഡ്മിനിസ്‌ട്രേഷനും മാനേജ്‌മെന്റും തമ്മിലുള്ള വ്യത്യാസമെന്താണ് ?
49. ജോലിസമയത്തു ഓഫീസിനു പുറത്തുപോകുന്ന ജീവനക്കാരന്‍ എഴുതിവെക്കേണ്ടത് ഏതു രജിസ്റ്ററിലാണ് ?
50. ഓഹരിയുടമയ്ക്കു നല്‍കുന്ന ലാഭവിഹിതത്തെ എന്തു വിളിക്കും ?
51. ഒരു സഹകരണ സ്ഥാപനത്തിലെ അധികാര വിഭജന പ്രക്രിയ ഏതു രീതിയിലാണ് ?
52. പ്രവര്‍ത്തന മൂലധനത്തെ ഏതെല്ലാം രീതിയില്‍ വിളിക്കാം ?
53. സെല്‍ഫ് ഫിനാന്‍സിങ് പെന്‍ഷന്‍ സ്‌കീം പ്രകാരം പെന്‍ഷനു അര്‍ഹത നേടാനുള്ള ഏറ്റവും കുറഞ്ഞ സേവനകാലം എത്ര ?
54. സെല്‍ഫ് ഫിനാന്‍സിങ് പെന്‍ഷന്‍ സ്‌കീം പ്രകാരം അനുവദിക്കുന്ന ഏറ്റവും ചുരുങ്ങിയ ഇന്‍വാലിഡ് പെന്‍ഷന്‍ തുക എത്ര ?
55. സെല്‍ഫ് ഫിനാന്‍സിങ് പെന്‍ഷന്‍ സ്‌കീം പ്രകാരം പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് സ്വീപ്പര്‍, കമ്മീഷന്‍ ഏജന്റുമാര്‍ എന്നിവരുടെ വിരമിക്കല്‍ പ്രായം എത്ര ?
56. മരിച്ച വ്യക്തിയുടെ അനന്തരാവകാശ സാക്ഷ്യപത്രം നല്‍കാനുള്ള അധികാരി ആരാണ് ?
57. ബാങ്കിങ് കമ്പനി നിയമം ബാങ്കിങ് നിയന്ത്രണ നിയമമായി പേരു മാറ്റിയത് എന്ന് ?
58. എം.ഐ.സി.ആര്‍. കോില്‍ എത്ര അക്കങ്ങളുണ്ട് ?
59. സഹകരണ ബാങ്കുകളെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വര്‍ഷം ?
60. ഒരു കുടക്കീഴില്‍ എല്ലാവിധ ബാങ്കിങ് സേവനങ്ങളും നല്‍കുന്ന ബാങ്കുകളെ എന്തു വിളിക്കും ?
61. സംഘത്തിലെ ഒരംഗത്തിനു ഓഹരിത്തുക പിന്‍വലിക്കാന്‍ എത്ര കാലം കഴിയണം ?
62. അഗ്രിക്കള്‍ച്ചര്‍ റീഫിനാന്‍സ് കോര്‍പ്പറേഷന്‍ ആരംഭിച്ചത് എന്ന് ?
63. സഹകരണ സംഘങ്ങളെക്കുറിച്ചുള്ള നിര്‍വചനം കെ.സി.എസ്. ആക്ടില്‍ എവിടെയാണു പറഞ്ഞിരിക്കുന്നത് ?
64. ട്രിബ്യൂണലിലേക്കുള്ള അപ്പീലിനെപ്പറ്റി കെ.സി.എസ്. ആക്ടില്‍ എവിടെയാണു പറഞ്ഞിരിക്കുന്നത് ?
65. സംഘത്തിന്റെ പൊതുയോഗം വിളിച്ചുകൂട്ടുന്നത് എപ്പോഴൊക്കെയാണ് ?
66. പെര്‍ഫോമന്‍സ് ഓഡിറ്റിന്റെ മറ്റൊരു പേര് ?
67. ഓപ്പറേഷന്‍ ഓഡിറ്റ് നടത്തുന്നത് എവിടെയാണ് ?
68. ഈയടുത്ത് കേന്ദ്രമന്ത്രിയായി നിയമിക്കപ്പെട്ട മലയാളി ?
69. കറന്റ് റേഷ്യോ എന്തിനെ സൂചിപ്പിക്കുന്നു ?
70. ഒരു മാനേജര്‍ക്ക് എത്രയാളുകളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാം എന്നതിനെ എന്തു വിളിക്കും ? ———————–
71. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ വെല്ലുവിളിയായുള്ള പ്രവര്‍ത്തന മേഖല ഏതാണ് ?
72. നമ്മുടെ ബിസിനസ് പരിസരത്തെത്തുന്ന പ്രധാനപ്പെട്ട സന്ദര്‍ശകനാണു കസ്റ്റമര്‍ എന്നു പറഞ്ഞതാരാണ് ?
73. ഏതു മാനേജ്‌മെന്റിന്റെ ഭാഗമാണു റിസ്‌ക് മാനേജ്‌മെന്റ് ?
74. സഹകരണ പ്രവിശ്യാനിയമം ആദ്യമായി പാസാക്കിയ സംസ്ഥാനം ഏത് ?
75. മാതൃകാ നിയമാവലി തയാറാക്കുന്നതാരാണ് ?
76. സഹകരണ സംഘങ്ങളില്‍ പാര്‍ട്ട്ണര്‍ഷിപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
77. സ്ഥാവര ജംഗമവസ്തുക്കളുടെ ജപ്തിയും ലേലവില്‍പ്പനയും നടത്താന്‍ രജിസ്ട്രാര്‍ അധികാരപ്പെടുത്തിയ വകുപ്പുദ്യോഗസ്ഥന്‍ ആരാണ് ?
78. സംസ്ഥാന സഹകരണ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി ആരെയാണു നിയമിക്കുന്നത് ?
79. ഒരു പ്രാതിനിധ്യ പൊതുയോഗത്തിലെ ( ഞലുൃലലെിമേശേ്‌ല ഏലിലൃമഹ ആീറ്യ ) അംഗങ്ങളുടെ പരമാവധി എത്രയാണ് ?
80. 65-ാം വകുപ്പു പ്രകാരം നിയമിക്കപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണം പരമാവധി എത്ര കാലത്തിനകം പൂര്‍ത്തിയാക്കണം ?
81. കേരളത്തിലെ പുണ്യനദി എന്നറിയപ്പെടുന്ന നദിയേത് ?
82. ഇക്കൊല്ലത്തെ കോപ്പ അമേരിക്ക ഫുട്ബാള്‍ കിരീടം നേടിയ രാജ്യം ?
83. കേരളത്തിലെ ആകെ നദികളുടെ എണ്ണമെത്ര ?
84. ലോകത്താദ്യമായി വിവരാവകാശ നിയമം നിലവില്‍ വന്ന രാജ്യം ?
85. ഇന്ത്യയില്‍ ആദ്യമായി വിവരാവകാശ നിയമം നടപ്പാക്കിയ സംസ്ഥാനം ഏത് ?
86. സഹകരണം പ്രവിശ്യാ വിഷയമാണെന്ന മക്‌ലഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി സഹകരണ നിയമം പാസാക്കിയ പ്രവിശ്യയേത് ?
87. ഇത്തവണത്തെ യൂറോ കപ്പ് ഫുട്ബാള്‍ കിരീടം നേടിയ രാജ്യമേത് ? ഫൈനലില്‍ തോറ്റ രാജ്യം ?
88. ഇത്തവണത്തെ വിംബിള്‍ഡന്‍ ടെന്നീസ് ( സിംഗിള്‍സ് ) പുരുഷ വിഭാഗം ജേതാവാര് ?
89. വിംബിള്‍ഡന്‍ ടെന്നീസ് ബോയ്‌സ് ( സിംഗിള്‍സ് )
90. കല്‍പ്പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തിയ മൂന്നാമത്തെ ഇന്ത്യന്‍ വംശജയാര് ?
91. യേശുദേവന്‍ എന്ന കൃതി എഴുതിയതാര് ?
92. ഡിജിറ്റല്‍ പണമിടപാടിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്റെ പേര് ?
93. സൗരയൂഥത്തിലെ ഏറ്റവും തിളക്കമേറിയ ഗ്രഹം ഏതാണ് ?
94. കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമം ഏതാണ് ?
95. മലയാളത്തിലെ അദ്യത്തെ കുറ്റാന്വേഷണ നോവല്‍ ?
96. മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവല്‍ ?
97. വിയര്‍പ്പുശാലകള്‍ ( ടംലമ േടവീു െ) എന്നാലെന്ത് ?
98. ‘ ഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്നു തുറക്കപ്പെടുന്നു. നമ്മള്‍ പലപ്പോഴും അടയ്ക്കപ്പെട്ടതിനു നേരെ ദു:ഖത്തോടെ
നോക്കിയിരിക്കുന്നതിനാല്‍ നമുക്കായി തുറക്കപ്പെട്ട പുതിയ വാതില്‍ കാണാതെ പോകുന്നു ‘ എന്നു പറഞ്ഞതാര് ?
99. നാടകാന്തം കവിത്വം എന്ന നിരൂപണ ഗ്രന്ഥം എഴുതിയതാര് ?
100. സ്്‌പേം വെയ്ല്‍ എന്ന തിമിംഗലത്തിന്റെ വയറ്റില്‍ നിന്നു പുറത്തുവരുന്ന ദഹനസ്രവത്തിന്റെ പേര് ?
ഉത്തരങ്ങള്‍
1. പാര്‍ലമെന്റില്‍
2. ജോയന്റ് രജിസ്ട്രാര്‍
3. ചട്ടം 94 ല്‍
4. ഒരു താലൂക്ക്
5. ഇന്‍വെസ്റ്റ്‌മെന്റ് പ്രൊസീജിയര്‍
6. 1952
7. 1879
8. കൊച്ചി
9. ഡോ. വര്‍ഗീസ് കുര്യന്‍
10. 2000 ജൂണ്‍ ഒന്നിന്
11. 2005
12. ചട്ടം 194
13. സംഘങ്ങളുടെ പുനരുദ്ധാരണവും വികസനവും ഉദ്ദേശിച്ച്
14. സഹകരണ ഓംബുഡ്‌സ്മാന്‍
15. 80 ബി. വകുപ്പ് പ്രകാരം
16. യോഗാധ്യക്ഷന്
17. ബജറ്റ്
18. ജില്ലാ സഹകരണ ബാങ്ക്
19. ഭരണ സമിതിക്ക്
20. കാഷ് റിസര്‍വ് രജിസ്റ്ററില്‍
21. നിയമനാധികാരി
22. കിട്ടാക്കടം റിസര്‍വ്
23. റിപ്പോ നിരക്ക്
24. മാര്‍ക്കറ്റ് റിസ്‌ക്
25. കെ.വൈ.സി. ( ഗിീം ഥീൗൃ ഈേെീാലൃ ) നടപടിക്രമങ്ങള്‍
26. നൂറ് ശതമാനം
27. 1881
28. അവരോഹണ ക്രമത്തില്‍
29. പാര്‍ട്ട് എ യും ബി യും
30. അമിത് ഷാ
31. മിച്ചം
32. 2010 ഏപ്രില്‍
33. ഓര്‍ഡര്‍ നിഷിയും ഓര്‍ഡര്‍ ഗാര്‍ണിഷിയും
34. സ്ഥിര നിക്ഷേപം
35. ക്രോസ്ഡ് ചെക്കായിരിക്കണം
36. റിസ്‌ക് വെയിറ്റേജ് കൂടുതലുള്ള വായ്പ
37. 8 ( 2 )
38. 32
39. പൊതുയോഗം
40. അവാര്‍ഡ്
41. മള്‍ട്ടി സ്റ്റേറ്റ് ആക്ട്
42. 57 ബി
43. 190
44. അസിസ്റ്റന്റ് ഡയരക്ടര്‍
45. റിപ്പോ നിരക്കാണ്
46. മാനേജരോ അക്കൗണ്ടന്റോ
47. ജനാധിപത്യ ശൈലി
48. അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുക്കുന്ന
സമിതിയും മാനേജ്‌മെന്റ് പ്രാവ ര്‍ത്തികമാക്കുന്ന
സമിതിയുമാണ്.
49. മൂവ്‌മെന്റ് രജിസ്റ്റര്‍
50. ലാഭവിഹിതം
51. താഴേയ്ക്ക്
52. റിവോള്‍വിങ് കാപ്പിറ്റല്‍ എന്നും സര്‍ക്കലേറ്റിങ് കാപ്പിറ്റല്‍ എന്നും അറിയപ്പെടുന്നു.
53. പത്തു വര്‍ഷം
54. 500 രൂപ
55. എഴുപത് വയസ്
56. റെവന്യൂ അധികാരികള്‍
57. 1966 മാര്‍ച്ച്
58. ഒമ്പത്
59. 1968
60. യൂണിവേഴ്‌സല്‍ ബാങ്കിങ്
61. മെംബര്‍ഷിപ്പ് എടുത്തുകഴിഞ്ഞ്
മൂന്നു വര്‍ഷത്തിനുശേഷം
62. 1963
63. വകുപ്പ് 2 ( എഫ് )
64. ചട്ടം 95 മുതല്‍ 123 വരെ
65. വര്‍ഷത്തിലൊരിക്കല്‍
66. എഫിഷ്യന്‍സി ഓഡിറ്റ്
67. മാനുഫാക്ച്ചറിങ് സ്ഥാപനത്തില്‍
68. രാജീവ് ചന്ദ്രശേഖര്‍. ഐ.ടി, ഇലക്ട്രോണിക്‌സ് വകുപ്പ് സഹമന്ത്രി.
69. ലിക്വിഡിറ്റി
70. സ്പാന്‍ ഓഫ് കണ്‍ട്രോള്‍
71. ഫണ്ട് മാനേജ്‌മെന്റ്
72. മഹാത്മാ ഗാന്ധി
73. ആസ്തി – ബാധ്യതാ മാനേജ്‌മെന്റ്
74. ബോംബെ
75. രജിസ്ട്രാര്‍
76. 14 ബി
77. സെയില്‍ ഓഫീസര്‍
78. ഗവണ്‍മെന്റ് സ്‌പെഷ്യല്‍ സെക്രട്ടറി
79. 500
80. ഒരു വര്‍ഷം
81. പമ്പാ നദി
82. അര്‍ജന്റീന
83. 44
84. സ്വീഡന്‍
85. തമിഴ്‌നാട്
86. ബോംബെ പ്രവിശ്യ. 1925ല്‍.
87. ചാമ്പ്യ•ാരായത് ഇറ്റലി. ഫൈനലില്‍ തോറ്റത് ഇംഗ്ലണ്ട്.
88. നൊവാക് ജോക്കോവിച്ച് ( സെര്‍ബിയ )
89. ഇന്ത്യന്‍ വംശജനായ സമീര്‍ ബാനര്‍ജ് ( 17 വയസ് )
90. ശിരിഷ ബാന്‍ഡ്‌ല
91. കെ.പി. കേശവമേനോന്‍
92. ഭീം ആപ് ( ഭാരത് ഇന്റര്‍ഫെയ്‌സ് ഫോര്‍ മണി )
93. ഭൂമിയുടെ തൊട്ടടുത്തുള്ള ഗ്രഹമായ ശുക്രന്‍
94. കൊല്ലം ജില്ലയിലെ പെരുങ്കുളം
95. ഭാസ്‌കരമേനോന്‍. എഴുതിയത് അപ്പന്‍ തമ്പുരാന്‍.
96. സ്വര്‍ഗദൂതന്‍. എഴുതിയത് പോഞ്ഞിക്കര റാഫി
97. തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത ഫാക്ടറികള്‍
98. അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍
99. ജോസഫ് മുണ്ടശ്ശേരി
100. ആംബര്‍ഗ്രിസ് ( അായലൃഴൃശ െ). ഇതിനു വിപണിയില്‍ ഒരു കി. ഗ്രാമിനു ഒരു കോടി മുതല്‍ രണ്ടു കോടി രൂപവരെ വിലയുണ്ട്.