100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
ചോദ്യങ്ങള്‍
(2021 ജൂലായ് ലക്കം)
1. ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിലെ മുഖ്യ കാര്യനിര്‍വഹണ ഉദ്യോഗസ്ഥന്‍ ആരാണ് ?
2. കേരള സംസ്ഥാന സഹകരണ ബാങ്കിനു ഷെഡ്യൂള്‍ഡ് ബാങ്ക് എന്ന പദവി ലഭിച്ചത് എന്നാണ് ?
3. കൈത്തറി, നെയ്ത്ത്, കയര്‍, ഫിഷറീസ്, ക്ഷീര സഹകരണ സംഘങ്ങള്‍ ഏതുതരം സഹകരണ സംഘങ്ങളാണ് ?
4. വിളവായ്പാ പദ്ധതിയില്‍ സ്‌കെയില്‍ ഓഫ് ഫിനാന്‍സ് നിശ്ചയിക്കുന്നത് ആരാണ് ?
5. 1929 ലെ മദ്രാസ് കേന്ദ്ര ഭൂപണയ ബാങ്ക് ഏതു കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് രൂപവത്കരിച്ചത് ?
6. സഹകരണ സംഘം ചട്ടത്തിലെ ഏതു ചട്ടമനുസരിച്ചാണു സഹകരണ സംഘങ്ങളിലെ നിയമനത്തിനുള്ള പ്രായപരിധി നിശ്ചയിക്കുന്നത് ?
7. സംസ്ഥാന സഹകരണ യൂണിയന്‍ രൂപവത്കരിച്ചിരിക്കുന്നത് കേരള സഹകരണ നിയമത്തിലെ ഏതു വകുപ്പനുസരിച്ചാണ് ?
8. സഹകരണ സംഘങ്ങളിലെ ഓഡിറ്റ് ഏതുതരം ഓഡിറ്റാണ്?
9. അറ്റലാഭത്തിന്റെ എത്ര ശതമാനം തുകയാണു കരുതല്‍ധനത്തിലേക്കു മാറ്റേണ്ടത് ?
10. സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഫയല്‍ ചെയ്യേണ്ടത് തിരഞ്ഞെടുപ്പു കഴിഞ്ഞ് എത്ര കാലത്തിനു മുമ്പാണ് ?
11. ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘം രജിസ്റ്റര്‍ ചെയ്യാന്‍ കുറഞ്ഞത് എത്ര അംഗങ്ങളാണു അപേക്ഷകരായി ഒപ്പിടേണ്ടത് ?
12. സംഘത്തിലെ ഏതെങ്കിലും വ്യക്തിയുടെ അംഗത്വം നിഷേധിക്കുകയോ അംഗത്തെ പുറത്താക്കുകയോ ചെയ്യുന്ന നടപടിക്കെതിരെ ആര്‍ക്കാണ് അപ്പീല്‍ കൊടുക്കേണ്ടത് ?
13. ഒരു സഹകരണ സംഘത്തിന്റെ പൊതുയോഗം എത്ര കാലത്തേക്കാണ് മാനേജിങ് കമ്മിറ്റി രൂപവത്കരിക്കുന്നത് ?
14. സഹകരണ സംഘത്തിലെ അംഗങ്ങള്‍ എങ്ങനെയാണ് വോട്ട് വിനിയോഗിക്കുന്നത് ?
15. വോട്ടുകള്‍ തുല്യമായി വരുമ്പോള്‍ രണ്ടാമതൊരു വോട്ടോ കാസ്റ്റിങ് വോട്ടോ വിനിയോഗിക്കുന്നതാരാണ് ?
16. തേയ്മാനം എന്നത് ഏതു ആസ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
17. നോമിനല്‍ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നത് എങ്ങനെയാണ് ?
18. സെയില്‍സ് റിട്ടേണ്‍ ഡേ ബുക്കില്‍ ഇടപാടുകള്‍ രേഖപ്പെടുത്താനുള്ള ഉറവിടപ്രമാണം ഏതാണ് ?
19. സസ്‌പെന്‍സ് അക്കൗണ്ട് എന്താണ് ?
20. സാമ്പത്തിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം ?
21. ഹ്രസ്വകാല സഹകരണ വായ്പാഘടനയിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് പുനരുദ്ധാരണത്തിനുള്ള കര്‍മപദ്ധതി നിര്‍ദേശിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കര്‍മ സേനയുടെ ചെയര്‍മാന്‍ ആരായിരുന്നു ?
22. ബാങ്കിന്റെ കാഴ്ചപ്പാടില്‍ CASA നിക്ഷേപം എന്താണ് ?
23. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത് എവിടെ ?
24. ഒരു അപ്പക്‌സ് സഹകരണ സംഘത്തിന്റെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതാര് ?
25. ലോകത്തെ ആദ്യത്തെ സഹകരണ സംഘം ആരംഭിച്ചതെന്ന് ?
26. ഓരോരുത്തരും എല്ലാവര്‍ക്കും എല്ലാവരും ഓരോരുത്തര്‍ക്കും എന്നതു ആരുടെ ആപ്തവാക്യമാണ് ?
27. ആദ്യത്തെ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ച വര്‍ഷം ?
28. നബാര്‍ഡിന്റെ രൂപവത്കരണത്തിനു ശുപാര്‍ശ ചെയ്ത കമ്മിറ്റി ?
29. യൂറോപ്പിന്റെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന രാജ്യം ?
30. ഒരു ആര്‍ബിട്രേറ്ററുടെ അവാര്‍ഡിന്മേല്‍ അപ്പീല്‍ നല്‍കേണ്ടതെവിടെയാണ് ?
31. സംസ്ഥാന സഹകരണ യൂണിയനിലേക്കുള്ള അഫിലിയേഷന്‍ ഫീസ് കണക്കാക്കുന്നതിനുള്ള മാനദണ്ഡം എന്താണ് ?
32. കേരള സംസ്ഥാന സഹകരണ നിയമപ്രകാരം സംഘത്തിലെ ഒരംഗത്തിനു നല്‍കാവുന്ന പരമാവധി ലാഭവിഹിതം എത്രയാണ് ?
33. യോഗങ്ങളുടെ നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുന്ന ബുക്ക് ?
34. ഒരു സഹകരണ സംഘത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആരാണ് ?
35. ജേര്‍ണലായും ലെഡ്ജറായും ഉപയോഗിക്കുന്ന ബുക്ക് ഏതാണ് ?
36. കണക്കുബുക്കുകളുടെ കൃത്യത ഉറപ്പാക്കാന്‍ തയാറാക്കുന്ന സ്റ്റേറ്റ്‌മെന്റ് ഏതാണ് ?
37. സ്ഥിരം ആസ്തികള്‍ക്കു വിലയിടുന്നത് യഥാര്‍ഥ വിലയില്‍ നിന്നു എന്തു കുറച്ചിട്ടാണ് ?
38. ഒരു സ്ഥാപനത്തില്‍ ജീവനക്കാര്‍ നടത്തുന്ന ഓഡിറ്റ് എന്താണ് ?
39. ഓഡിറ്റ് വേളയില്‍ കണ്ടെത്തുന്ന ന്യൂനതകള്‍ എഴുതുന്നതിനു ഓഡിറ്റര്‍ സൂക്ഷിക്കുന്ന ബുക്ക് ?
40. ഒരു ബിസിനസ് സ്ഥാപനത്തിന്റെ നീക്കിയിരിപ്പു സ്റ്റോക്ക് ( Closing stock ) കണക്കാക്കുന്നതെങ്ങനെ ?
41. KCS Act , Rules ലെ ഏതു വകുപ്പിലും ചട്ടത്തിലുമാണ് ഓഡിറ്റിനെപ്പറ്റി വിവരിക്കുന്നത് ?
42. ബാങ്ക് അനുരഞ്ജന പത്രിക ( Bank Reconciliation Statement ) തയാറാക്കുന്നതാരാണ് ?
43. ആധുനിക അക്കൗണ്ടിന്റെ പിതാവാര് ?
44. ഭാവിയിലെ ഒരു പ്രത്യേക സംഭവത്തെ ആശ്രയിച്ച് ഉണ്ടാകാനോ ഉണ്ടാവാതിരിക്കാനോ സാധ്യതയുള്ള ബാധ്യതയെ എന്തു വിളിക്കും ?
45. ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ ബാലന്‍സ്ഷീറ്റ് ഏതു ഓര്‍ഡറിലാണു തയാറാക്കുന്നത് ?
46. ട്രേഡ് ഡിസ്‌കൗണ്ട് അനുവദിക്കുന്നതാരാണ് ?
47. കിട്ടാനുള്ള വരുമാനം ബിസിനസ്സിനു എന്താകുന്നു ?
48. കടപ്പത്രത്തിന്റെ പലിശ തീരുമാനിക്കുന്നതാരാണ് ?
49. ഒരു നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് എന്താണ് ?
50. കൗണ്ടറിലൂടെ പണം നല്‍കരുതെന്നു പേയിങ് ബാങ്കര്‍ക്കു നല്‍കുന്ന നിര്‍ദേശത്തെ എന്തു പറയും ?
51. ഇന്ത്യയില്‍ പിന്‍കോഡ് സമ്പ്രദായം നിലവില്‍ വന്നതെപ്പോള്‍ ?
52. അമേരിക്കയിലെ പ്രസിദ്ധമായ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് അര്‍ഹനായ ആദ്യത്തെ ഏഷ്യക്കാരന്‍ ?
53. കേരളത്തില്‍ ത്രിതല പഞ്ചായത്ത് ഭരണ സമിതികള്‍ അധികാരത്തില്‍ വന്ന വര്‍ഷം ?
54. ശ്രീനാരായണ ഗുരുവിന്റെ സ്മരണാര്‍ഥം തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യത്തെ വിദേശ രാജ്യം ?
55. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ?
56. സഹകരണ ഓഡിറ്റിന്റെ മാത്രം സവിശേഷത എന്താണ് ?
57. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ച ആദ്യത്തെ രാജ്യം ?
58. തേയ്മാനം ഏതു ആദായം കണക്കാക്കുന്നതിനു മുമ്പാണ് വകയിരുത്തേണ്ടത് ?
59. ജറിയാട്രിക്‌സ് മെഡിസിന്‍ ഏതു വിഭാഗത്തിനുള്ള ചികിത്സയാണ് ?
60. ജ്യോതിര്‍ഗമയ ഇന്‍ഫോ പാര്‍ക്ക് എവിടെയാണ് ?
61. കക്രപ്പാറ ആണവനിലയം എവിടെയാണ് ?
62. സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എവിടെയും ചങ്ങലകളിലാണ് എന്നു പറഞ്ഞതാരാണ് ?
63. ക്യാപ്പിറ്റല്‍ റിസര്‍വ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
64. ഫണ്ട് സമാഹരിക്കുന്നതില്‍ ചെലവു കുറവ് ഓഹരികള്‍ക്കാണോ കടപ്പത്രങ്ങള്‍ക്കാണോ ?
65. കാഷ് വര്‍ക്കിങ് ക്യാപ്പിറ്റല്‍ അളക്കുന്നത് ഏതിന്റെ അടിസ്ഥാനത്തിലാണ് ?
66. കറന്റ് റേഷ്യോയുടെ മാതൃകാ നിലവാര അനുപാതം ഏതാണ് ?
67. ഫ്‌ളോ ഓഫ് ഫണ്ട് എന്നതിന്റെ അര്‍ഥമെന്ത് ?
68. ചൊവ്വയിലെ അന്തരീക്ഷത്തില്‍ നിന്നു കാര്‍ബണ്‍ ഡയോക്‌സൈഡിനെ വിഘടിപ്പിച്ച്് ഓക്‌സിജന്‍ നിര്‍മിച്ച ചൊവ്വായാനത്തിന്റെ പേര് ?
69. സേവിങ്‌സ് ബാങ്ക് നിക്ഷേപ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകുന്നത് എത്ര വര്‍ഷം കഴിഞ്ഞാണ് ?
70. ക്രോസ് ചെയ്ത ചെക്ക് റദ്ദാക്കാനുള്ള അധികാരമാര്‍ക്കാണ് ?
71. 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഏതു വകുപ്പനുസരിച്ചാണ് ബാങ്കുകള്‍ ബാക്കിപത്രം തയാറാക്കേണ്ടത് ?
72. സംഘത്തില്‍ അംഗത്വത്തിനുള്ള അപേക്ഷയില്‍ അപേക്ഷ കിട്ടി എത്ര ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുക്കണം ?
73. വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങളെയും മറ്റേതെങ്കിലും നിയമത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇതര സ്ഥാപനങ്ങളെയും അംഗങ്ങളായി ചേര്‍ക്കുന്നത് ഏതുതരം സഹകരണ സംഘങ്ങളിലാണ് ?
74. സഹകരണ സംഘം രജിസ്ട്രാറെ നിയമിക്കുന്നത് ആരാണ് ?
75. സഹകരണ നിയമം 1969 പ്രകാരം ചട്ടങ്ങളുണ്ടാക്കാനുള്ള അധികാരം സര്‍ക്കാരിനു കിട്ടുന്നത് ഏതു വകുപ്പനുസരിച്ചാണ് ?
76. 1969 ലെ കേരള സഹകരണ നിയമത്തിലെ വകുപ്പ് 68 എന്തിനെക്കുറിച്ചാണു പറയുന്നത് ?
77. രശീതി ബുക്ക് സംഘത്തിലെ സ്ഥിരം രജിസ്റ്ററാണോ ?
78. ഒരു സഹകരണ സംഘത്തിന്റെ പരമാധികാരി ആരാണ് ?
79. ഒരു സഹകരണ സംഘത്തിന്റെ ആദ്യത്തെ പൊതുയോഗം വിളിച്ചുചേര്‍ക്കേണ്ടത് ആരാണ് ?
80. അനുബന്ധ സ്ഥാപനങ്ങള്‍ രൂപവത്കരിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് അനുവാദം നല്‍കുന്നത് കേരള സഹകരണ നിയമത്തിലെ ഏതു വകുപ്പനുസരിച്ചാണ് ?
81. അഴിമതി തടയാനായി ദേശീയതലത്തില്‍ രൂപം നല്‍കിയ സ്ഥാപനമേത് ?
82. ലോകായുക്ത സംവിധാനം നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനം ?
83. കേരള ലോകായുക്ത നിയമം പ്രാബല്യത്തില്‍ വന്നതെന്ന് ?
84. കേരളത്തിലെ ഇപ്പോഴത്തെ സഹകരണ മന്ത്രിയാര് ?
85. 2021 മെയ് രണ്ട് ഏത് ഇന്ത്യന്‍ ചലച്ചിത്രകാരന്റെ നൂറാം ജന്മവാര്‍ഷികമായിരുന്നു ?
86. പഥേര്‍ പാഞ്ചാലി എന്ന ബംഗാളി ചലച്ചിത്രത്തിനു ആധാരമാക്കിയ നോവല്‍ ?
87. സി.വി. രാമനെ ഭൗതിക ശാസ്ത്രത്തിലെ നോബല്‍ സമ്മാനത്തിനു അര്‍ഹനാക്കിയ കണ്ടുപിടിത്തം ?
88. മിസൈല്‍ പദ്ധതിക്കു നേതൃത്വം നല്‍കിയ ഇന്ത്യയിലെ ആദ്യത്തെ വനിതയാരാണ് ?
89. സസ്യങ്ങളുടെ വളര്‍ച്ച അളക്കാനുള്ള ഉപകരണമായ ക്രെസ്‌കോഗ്രാഫ് കണ്ടുപിടിച്ചതാര് ?
90. ഇന്ത്യന്‍ ന്യൂക്ലിയര്‍ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
91. ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്ന ഡിസംബര്‍ 22 ആരുടെ ജന്മദിനമാണ് ?
92. ആഫ്റ്റര്‍ ദ ഫസ്റ്റ് ത്രീ മിനിട്ട്‌സ് ആരുടെ കൃതിയാണ് ?
93. 1971 ഡിസംബറില്‍ കോവളത്ത് അന്തരിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞനാര് ?
94. ലീഡ് ബാങ്ക് സ്‌കീം ആരംഭിച്ചതാര് ?
95. നബാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ?
96. ഐ.എം.എഫ്. ആരംഭിച്ചതെന്ന് ?
97. ജര്‍മനിയില്‍ സഹകരണ നിയമം പാസായ വര്‍ഷം ?
98. ഡബിള്‍ കമ്പാര്‍ട്ടുമെന്റ് സിസ്റ്റത്തിന്റെ മറ്റൊരു പേര് ?
99. ജില്ലാ തലത്തിലുള്ള സഹകരണ ഓഡിറ്റിന്റെ തലവനാര് ?
100. സിവില്‍ പ്രൊസീജ്യര്‍ കോഡ് നിലവില്‍ വന്നതെപ്പോള്‍ ?
ഉത്തരങ്ങള്‍
1. മാനേജിങ് ഡയരക്ടര്‍
2. 1966 ജൂലായ്
3. ഉല്‍പ്പാദക സംഘങ്ങള്‍
4. സാങ്കേതിക സമിതി
5. ടൗണ്‍സെന്‍ഡ് ( Townsend ) കമ്മിറ്റി
6. ചട്ടം 183
7. സെക്ഷന്‍ 89 പ്രകാരം
8. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ്
9. പതിനഞ്ചു ശതമാനത്തില്‍ കുറയാത്ത തുക
10. ഒരു മാസത്തിനു മുമ്പ്
11. ഇരുപത്തിയഞ്ച്
12. രജിസ്ട്രാര്‍
13. അഞ്ചു വര്‍ഷം
14. നേരിട്ടുതന്നെ
15. അധ്യക്ഷത വഹിക്കുന്ന വ്യക്തി
16. സ്ഥിരം ആസ്തി
17. വ്യാപാരം ലാഭനഷ്ടക്കണക്കിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ട്
18. ക്രെഡിറ്റ് നോട്ട്
19. അക്കൗണ്ട് തെറ്റുകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അക്കൗണ്ട്
20. 1991 – 92
21. പ്രൊഫ. എ. വൈദ്യനാഥന്‍
22. ചെലവു കുറവുള്ള നിക്ഷേപം
23. ഏറ്റവും വലിയ അഗ്നിപര്‍വതമായ ഒളിമ്പസ് മോണ്‍സ് സ്ഥിതി ചെയ്യുന്നത് ചൊവ്വയില്‍
24. സഹകരണ ഓഡിറ്റ് ഡയരക്ടര്‍
25. 1844 ഡിസംബര്‍ 21
26. റെയ്ഫീസണ്‍
27. 1923
28. ബി. ശിവരാമന്‍ കമ്മിറ്റി
29. ഡെന്മാര്‍ക്ക്
30. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണല്‍
31. അടച്ചുതീര്‍ത്ത ഓഹരി മൂലധനം
32. ഇരുപത്തിയഞ്ചു ശതമാനം
33. മിനിട്‌സ് ബുക്ക്
34. സെക്രട്ടറി
35. കാഷ്ബുക്ക്
36. ട്രയല്‍ ബാലന്‍സ്
37. തേയ്മാനം
38. ഇന്റേണല്‍ ഓഡിറ്റ്
39. ഓഡിറ്റ് നോട്ട്ബുക്ക്
40. ചെലവോ വിലയോ വിപണിവിലയോ ഏതാണു കുറവ് അത്
41. വകുപ്പ് 63, ചട്ടം 64
42. കസ്റ്റമര്‍
43. ഇറ്റാല്യന്‍ മാത്തമാറ്റീഷ്യനായ ലൂക്കാ പസിയോളി
44. കണ്ടിന്‍ജന്റ് ലയബിലിറ്റി
45. സ്ഥിരതപ്രകാരമുള്ള ക്രമപ്പെടുത്തല്‍
46. മൊത്ത വ്യാപാരി ചില്ലറ വ്യാപാരിക്ക് അനുവദിക്കുന്ന ഡിസ്‌കൗണ്ട്
47. ആസ്തി
48. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
49. അണ്‍ കണ്ടീഷനല്‍ ഓര്‍ഡര്‍
50. ക്രോസിങ്
51. 1972 ആഗസ്റ്റ് 15
52. റസൂല്‍ പൂക്കുട്ടി
53. 1995
54. ശ്രീലങ്ക
55. തെക്കെ അമേരിക്കയിലെ വെനസ്വേലയിലുള്ള എയ്ഞ്ചല്‍ വെള്ളച്ചാട്ടം
56. ടെസ്റ്റ് ഓഡിറ്റ്
57. മധ്യ അമേരിക്കയിലെ എല്‍ സാല്‍വദോര്‍
58. അറ്റാദായം
59. വയോജനങ്ങളെ ചികിത്സിക്കുന്നത്
60. കൊച്ചി
61. ഗുജറാത്ത്
62. റൂസ്സോ
63. സ്ഥിരം ആസ്തികളുടെ വില്‍പ്പനയില്‍ നിന്നു കിട്ടുന്ന മിച്ച തുക
64. കടപ്പത്രങ്ങള്‍
65. ലാഭനഷ്ടക്കണക്ക്
66. 2:1
67. ഫണ്ടിലെ വ്യതിയാനങ്ങള്‍
68. യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയുടെ പെര്‍സിവിയറന്‍സ്
69. രണ്ടു വര്‍ഷം
70. ചെക്ക് എഴുതിയ ആള്‍ക്ക്
71. വകുപ്പ് ഇരുപത്തിയൊമ്പത്
72. രണ്ടു മാസം
73. ഹോസ്പിറ്റല്‍ സൊസൈറ്റികള്‍
74. ഗവണ്‍മെന്റ്
75. വകുപ്പ് 109
76. സര്‍ച്ചാര്‍ജ്
77. അല്ല
78. പൊതുയോഗം
79. ചീഫ് പ്രൊമോട്ടര്‍
80. 14 എ
81. ലോക്പാല്‍
82. മഹാരാഷ്ട്ര
83. 1998 നവംബര്‍ 15
84. വി.എന്‍. വാസവന്‍
85. സത്യജിത് റായ്
86. വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ പഥേര്‍ പാഞ്ചാലി എന്ന നോവല്‍
87. രാമന്‍ പ്രഭാവം ( Raman Effect )
88. ടെസ്സി തോമസ്
89. ജഗദീശ് ചന്ദ്ര ബോസ്
90. രാജാ രാമണ്ണ
91. ശ്രീനിവാസ രാമാനുജന്‍
92. താണു പദ്മനാഭന്‍
93. വിക്രം സാരാഭായ്
94. എന്‍.സി.ഡി.സി.
95. ബേര്‍ഡ് ( BIRD )
96. 1945 ല്‍
97. 1867
98. വാല്യൂ കണ്‍ട്രോള്‍ സിസ്റ്റം
99. ജോ. ഡയരക്ടര്‍ ഓഫ് ഓഡിറ്റ്
100. 1909 ജനുവരി ഒന്ന്
[mbzshare]