100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
ചോദ്യങ്ങള്‍
——————-
1. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ( എന്‍.എസ്.ഒ ) സാമ്പിള്‍ പഠനത്തില്‍
സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത് ?
2. റോച്ച്ഡേല്‍ പയനിയേഴ്സില്‍ അംഗമായിരുന്ന വനിതയുടെ പേര് ?
3. റോബര്‍ട്ട് ഓവന്‍ സ്ഥാപിച്ച പത്രം ?
4. ലക്ഷണമൊത്ത ആദ്യത്തെ സഹകരണ സംഘം ഏത് ?
5. റോബര്‍ട്ട് ഓവന്റെ ആത്മകഥയുടെ പേര് ?
6. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച ആദ്യത്തെ തത്വചിന്തകന്‍ ?
7. ഫെമിനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര് ?
8. സഹകരണ സോഷ്യലിസത്തിന്റെ പിതാവ് ?
9. ‘ ഓഹരി ‘ എന്ന നോവലിന്റെ രചയിതാവ് ?
10. ‘ദ കോ-ഓപ്പറേറ്റര്‍’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര് ?
11. പീപ്പിള്‍സ് ബാങ്കിന്റെ ശില്‍പ്പിയാര് ?
12. ലോകത്തെ ആദ്യത്തെ ക്രെഡിറ്റ് യൂണിയന്‍ ആരംഭിച്ചത് ആര് ?
13. ‘സോഷ്യല്‍ വര്‍ക്ക്ഷോപ്പ്’ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
14. ‘ലിറ്റില്‍ ബിസ്മാര്‍ക്ക്’ എന്നറിയപ്പെടുന്നതാര് ?
15. ഇറ്റലിയിലെ ക്രെഡിറ്റ് യൂണിയന്റെ ശില്‍പ്പിയാര്?
16. കാനഡയിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?
17. ഐറിഷ് സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?
18. നബാര്‍ഡിന്റെ പൂര്‍ണ രൂപം ?
19. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരപുത്രി മേരി എല്‍. ട്രംപ് ഈയിടെ
പ്രസിദ്ധീകരിച്ച വിവാദ പുസ്തകം ?
20. നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്റെ ആദ്യത്തെ ഡയരക്ടര്‍ ?
21. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ ശില്‍പ്പി ?
22. ‘ ദ കോ-ഓപ്പറേറ്റീവ് മൂവ്മെന്റ് ‘ എഴുതിയതാര് ?
23. ഐ.സി.എ. 1963 ല്‍ സഹകരണ തത്വങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ നിയമിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ ?
24. കാര്‍ഷിക വായ്പാ രംഗത്ത് ക്രോപ്പ് ലോണ്‍ ( crop loan ) പദ്ധതിയുടെ സ്രഷ്ടാവ് ?
25. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പ്രകീര്‍ത്തിക്കപ്പെടാത്ത പിതാവാര് ?
26. ഇന്ത്യയുടെ ക്ഷീര തലസ്ഥാനം ?
27. ലോകത്ത് എല്ലാ മേഖലയിലും ഉള്‍പ്പെട്ടവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന രാജ്യം ?
28. ‘ മുഴുവന്‍ ജീവിതകാലത്തേക്കുമുള്ള നിക്ഷേപമാണ് വേണ്ടതെങ്കില്‍ നിങ്ങള്‍
കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുക’ എന്നു പറഞ്ഞതാര് ?
29. വിദ്യാഭ്യാസം ഭരണഘടനയിലെ ഏതു ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ?
30. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയെന്ത് ?
31. സ്വര്‍ണം ഉപയോഗിക്കുന്നതില്‍ ലോക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണ് ?
32. ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്നതെപ്പോള്‍ ?
33. കേരളത്തില്‍ 40 ശതമാനം കാര്‍ഷിക വായ്പ കൊടുക്കുന്ന ബാങ്ക് ?
34. കേരളത്തില്‍ ആദ്യമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ട സഹകരണ ബാങ്ക്?
35. സി.ജി.ഐ. യുടെ മുഴുവന്‍ രൂപം ?
36. ഇന്ത്യയില്‍ വിജയിച്ച ആദ്യത്തെ പഞ്ചസാര വ്യവസായ സഹകരണ സംഘം ഏതാണ് ?
37. ഇന്ത്യയില്‍ പഞ്ചസാര ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
38. ഇക്കൊല്ലത്തെ ബുക്കര്‍ പുരസ്‌കാരം ഏതു കൃതിക്കാണ് ?
39. ‘ റൂട്ട്സ്’ എന്ന പുസ്തകം എഴുതിയതാര് ?
40. കേരള ബാങ്ക് ശുപാര്‍ശ ചെയ്ത കമ്മിറ്റി ഏതാണ് ?
41. രാജ്യത്തെ സിവില്‍ നിയമങ്ങളില്‍ ഒരു വ്യക്തിക്കു അനുവദിക്കപ്പെട്ടിട്ടുള്ള അവകാശങ്ങള്‍ക്ക് മറ്റൊരു വ്യക്തി
തടസ്സം സൃഷ്ടിച്ചാല്‍ തന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പരാതിക്കാരന്‍ എന്തു ചെയ്യും ?
42. ഇന്‍കം ടാക്സ് സെക്ഷന്‍ 80 (പി ) എന്താണ് ?
43. ഓഡിറ്ററുടെ ബാധ്യത ഏതു രീതിയിലുള്ളതാണ് ?
44. ലിക്വിഡേറ്ററെ നിയമിക്കുന്ന വിവരം രജിസ്ട്രാര്‍ എവിടെയാണ് പ്രസിദ്ധീകരിക്കുക ?
45. കാറ്റ് ( CAT ) എന്നാല്‍ എന്താണ് ?
46. ഗഹാന്‍ എഴുതുന്ന ഫോം ?
47. ഓഡിറ്റ് ഫീസ് എപ്പോഴാണ് ഒഴിവാക്കുന്നത് ?
48. മിനിട്ട്സ് ബുക്കിന്റെ കസ്റ്റോഡിയന്‍ ആര് ?
49. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് എന്നാണ് നിലവില്‍ വന്നത് ?
50. കാഡി ( CAD ) ന്റെ മുഴുവന്‍ രൂപം ?
51. എം.ടി. എഴുതിയ ഏക നാടകം?
52. ‘ സുല്‍ത്താന്‍ വീട് ‘ എന്ന നോവലിന്റെ കര്‍ത്താവ്?
53. മാഹിയിലെ മലയാള കലാഗ്രാമത്തിന്റെ സ്ഥാപകന്‍?
54. ലോകത്ത് ഏറ്റവും കൂടുതല്‍ ആണുവായുധങ്ങളുള്ള രാജ്യം ?
55. ഇന്ത്യക്ക് എത്ര ആണുവായുധങ്ങളുണ്ട് ?
56. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ?
57. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി അയ്യന്‍കാളി നടത്തിയ ചരിത്ര പ്രസിദ്ധമായ സമരം ?
58. സമ്പത്ത് 20,000 കോടി ഡോളറിലെത്തിയ ലോകത്തെ സമ്പന്നന്‍ ആരാണ് ?
59. യു.എസ്സിലെ ഫോര്‍ച്യൂണ്‍ മാസിക വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തുന്നവരുടെ പട്ടിക
ഈയിടെ പുറത്തിറക്കിയപ്പോള്‍ അതില്‍ ഇടം നേടിയ മലയാളി ആര് ?
60. 1922 നവംബര്‍ 15 ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചപ്പോള്‍
രവീന്ദ്രനാഥ് ടാഗോറിന്റെ കൂടെയുണ്ടായിരുന്ന വ്യക്തി ?
61. തരളധനം സൂക്ഷിക്കുന്നത് ഏതു സൊസൈറ്റികളാണ് ?
62. കേരളത്തിലെ ആദ്യത്തെ സഹകരണ സ്പിന്നിങ്് മില്‍ എവിടെയാണ്?
63. സാധാരണ ഗതിയില്‍ സംഘത്തിന്റെ പൊതുയോഗം കൂടുന്നത് എപ്പോഴാണ് ?
64. കേരളത്തിലെ ക്ഷീര വികസന വകുപ്പു മന്ത്രി ?
65. കാഷ് ബുക്കില്‍ ക്രെഡിറ്റ് ബാലന്‍സ് വന്നാല്‍ എന്തു വിളിക്കും ?
66. നാഷണല്‍ ബുക്ക് സ്റ്റാള്‍ ആരുടേതാണ് ?
67. റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോ-ഓപ്പറേറ്റീവിന്റെ ജന്മസ്ഥലം ?
68. ബാങ്ക് റീകണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റ് തയാറാക്കുന്നത് ആര് ?
69. ഇന്‍കം ആന്റ് എക്സ്പെന്‍ഡിച്ചര്‍ ഏത് അക്കൗണ്ടാണ് ?
70. പ്രിലിമിനറി എക്സ്പെന്‍സ് എന്താണ്?
71. ആര്‍.റ്റി.ജി.എസ്. ആരംഭിച്ചത് എന്ന് ?
72. പണപ്പെരുപ്പം ഉണ്ടാകുമ്പോള്‍ ആര്‍.ബി.ഐ. ബാങ്ക്നിരക്ക് എന്തു ചെയ്യും ?
73. ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് ( നിക്ഷേപം ) ആരംഭിച്ചത് എവിടെയാണ് ?
74. ഇന്ത്യയില്‍ ചെക്ക് നിക്ഷേപരീതി ആരംഭിച്ച ആദ്യ ബാങ്ക് ?
75. സെക്ഷന്‍ ( 6 ) നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് എന്താണ് ?
76. സെക്ഷന്‍ ( 5 ) നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് എന്താണ് ?
77. എസ്.ബി.ഐ. നിലവില്‍ വന്നത് എന്ന്?
78. കറന്റ് അക്കൗണ്ടില്‍ എത്ര രൂപ വരെ പിന്‍വലിക്കാന്‍ കഴിയും?
79. ഇന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ ബാങ്ക് ?
80. ഫിക്സഡ് ഡെപ്പോസിറ്റ് പൊതുവെ അറിയപ്പെടുന്നത് ഏതു പേരിലാണ് ?
81. ബെയ്ല്‍മെന്റ് ബന്ധപ്പെടുന്നത് ഏതുതരം ചരക്കിനെയാണ്?
82. പി.ഒ.എസ്.ബി. എന്താണ് ?
83. ഇംഗ്ലണ്ട് പിന്‍തുടരുന്നത് ഏതുതരം ബാങ്കിങ് ആണ് ?
84. ഗവണ്‍മെന്റിന്റെയും സെമി ഗവണ്‍മെന്റിന്റെയും സെക്യൂരിറ്റീസിനെ എന്തു വിളിക്കും?
85. നോട്ട് ഇറക്കുന്നത് എത്ര തരത്തിലാണ് ?
86. സേവിങ്്‌സ് അക്കൗണ്ടിന്റെയും ഫിക്സഡ് അക്കൗണ്ടിന്റെയും സ്വഭാവമുള്ള അക്കൗണ്ട് ?
87. ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം?
88. ഇന്ത്യയിലെ പതിമൂന്നാമത്തെ രാഷ്ട്രപതി ?
89. കൊല്ലം ആസ്ഥാനമായി തുടങ്ങിയ ഓപ്പണ്‍ സര്‍വകലാശാലയുടെ പേര് ?
90. ഒരേസമയം കരയിലും വെള്ളത്തിലും കഴിയാന്‍ പറ്റുന്ന ഉഭയജീവിയായ സസ്യമേത് ?
91. ഉഭയജീവികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഏതു മലയാളിയെയാണ് ‘ തവള മനുഷ്യന്‍ ‘ എന്നു വിളിക്കുന്നത് ?
92. ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ പുതിയ ഗര്‍ത്തത്തിന് ഐ.എസ്.ആര്‍.ഒ. നല്‍കിയ പേരെന്ത് ?
93. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ നിന്നുകൊണ്ട് നാട്ടുരാജ്യങ്ങള്‍ക്ക് സ്വയംഭരണ പദവി ആവശ്യപ്പെട്ടിരുന്ന
ഇന്ത്യന്‍ പ്രസ്ഥാനം ഏത് ?
94. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ ?
95. വിലാസിനി ആരുടെ തൂലികാ നാമമാണ് ?
96. ജെ.ആര്‍.ഡി. ടാറ്റയുടെ ജീവചരിത്രത്തിന്റെ പേര് ?
97. സഹകരണ സംഘത്തിലെ പ്രധാനപ്പെട്ട രേഖ ?
98. സഹകരണ സംഘത്തിലെ ചീഫ് എക്സിക്യൂട്ടീവ് ?
99. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പുതിയ അധ്യക്ഷനാര് ?
100. യു.എ.ഇ. ക്കൊപ്പം ഇസ്രായേലുമായി സമാധാനക്കരാര്‍ ഒപ്പിട്ട മറ്റൊരു ഗള്‍ഫ് രാജ്യം ഏത് ?
ഉത്തരങ്ങള്‍
——————-
1. കേരളം. സാക്ഷരത 96.2 ശതമാനം. ഡല്‍ഹി ( 88.7 ), ഉത്തരാഖണ്ഡ് ( 87.6 ), ഹിമാചല്‍ പ്രദേശ് ( 86.6 ) , അസം ( 85.9 )
എന്നീ സംസ്ഥാനങ്ങളാണ് രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനത്തുള്ളത്.
2. ആന്‍ ട്വീഡേല്‍
3. ക്രൈസിസ് -1832ല്‍
4. റോച്ച്‌ഡേല്‍ പയനിയേഴ്‌സ്
5. ‘ദ ലൈഫ് ഓഫ് റോബര്‍ട്ട് ഓവന്‍’
6. ചാള്‍സ് ഫോറിയര്‍
7. ചാള്‍സ് ഫോറിയര്‍
8. ഹലാല്‍സ് ടെറെ
9. കെ.എല്‍ മോഹനവര്‍മ
10 ഡോ. വില്യം കിങ്
11. ഹെര്‍മന്‍ ഷുള്‍സ് ഡെലിറ്റ്സ്
12. ഹെര്‍മന്‍ ഷുള്‍സ് ഡെലിറ്റ്സ്
13. ലൂയി ബ്ലാങ്ക്
14. റെയ്ഫീസന്‍
15. ലുയിഗി ലുസാട്ടി
16. അല്‍ഫോണ്‍സ് ഡെസ്ജാര്‍ഡിന്‍സ്
17. ഹോറസ് പ്ലങ്കറ്റ്
18. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ്
19. Too much and never enough : How my family created the world’s most dangerous man
20. ഡോ. ആര്‍.സി. ദ്വിവേദി
21. വൈകുന്ദ്് ഭായ് മേത്ത
22. വൈകുന്ദ് ഭായ് മേത്ത
23. പ്രൊഫ. സി.ജി. കാര്‍വെ
24. ഡോ. സി.ആര്‍. ഗാഡ്ഗില്‍
25. ത്രിഭുവന്‍ ദാസ്
26. ഗുജറാത്തിലെ ആനന്ദ്
27. ഫ്രാന്‍സ്
28. കണ്‍ഫ്യൂഷ്യസ്
29. കണ്‍കറന്റ് ലിസ്റ്റ്
30. പതിനഞ്ചു വര്‍ഷം നീളുന്നതാകും ഇനി സ്‌കൂള്‍ വിദ്യാഭ്യാസം ( 5+3+3+4 )
31. രണ്ടാം സ്ഥാനം
32. 1920 ആഗസ്റ്റ് 18
33. എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്
34. ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്ക്
35. കോ-ഓപ്പറേറ്റ് ഗവണ്‍മെന്റ് ഇന്‍ഡക്സ്
36. ആന്ധ്രയിലെ വിശാഖപട്ടണം ജില്ലയിലെ എത്തിക്കോപ്പക സഹകരണ സംഘം
37. ഉത്തര്‍പ്രദേശ്
38. ഡച്ച് നോവലിസ്റ്റ് മറീക ലൂക്കാസ് റെയിന്‍ വെല്‍ഡിന്റെ ഠവല റശരെീാളീൃ േീള ല്‌ലിശിഴ എന്ന നോവലിന്.
39. അലക്സ് ഹാലി ( ദക്ഷിണാഫ്രിക്കയില്‍ ഒരു കാലത്ത് നിലനിന്നിരുന്ന അടിമസമ്പ്രദായത്തിന്റെ
ഞെട്ടിപ്പിക്കുന്ന, കരളലിയിപ്പിക്കുന്ന പ്രമേയം)
40 ഡോ. എം.എസ്. ശ്രീറാം കമ്മിറ്റി
41. ഹര്‍ജി ( സ്യൂട്ട് ) ഫയല്‍ ചെയ്യും
42. സഹകരണ സംഘങ്ങളുടെ ഇളവ്
43. സിവിലും ക്രിമിനലും
44. ഒഫീഷ്യല്‍ ഗസറ്റില്‍
45. സൈബര്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍
46. ഫോം 8 ( എ )
47. എല്ലാ തരത്തിലുള്ള സൊസൈറ്റികളുടെയും ആദ്യ വര്‍ഷത്തെ ഓഡിറ്റ് ഫീസ്
48. സെക്രട്ടറി
49. 2000 ഒക്ടോബര്‍ 17
50. കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍
51. ഗോപുരനടയില്‍
52. പി.എ. മുഹമ്മദ് കോയ
53. എം. പി. കുഞ്ഞിക്കണ്ണന്‍
54. റഷ്യ
55. 130 മുതല്‍ 140 വരെ
56. വിദ്യാവിലാസിനി
57. വില്ലുവണ്ടി സമരം
58. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്്. 15 ലക്ഷം കോടി രൂപയുടെ സ്വത്ത്.
59. ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകനായ ബൈജു രവീന്ദ്രന്‍
60. സി.എഫ്. ആന്‍ഡ്രൂസ്
61. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന സൊസൈറ്റി
62. കണ്ണൂര്‍
63. വര്‍ഷത്തിലൊരിക്കല്‍
64. കെ. രാജു
65. ഓവര്‍ ഡ്രാഫ്റ്റ്
66. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
67. അമേരിക്കയില്‍
68. കസ്റ്റമര്‍
69. നോമിനല്‍ അക്കൗണ്ട്
70. ഡെഫേര്‍ഡ് റവന്യു എക്സ്പെന്‍ഡീച്ചര്‍
71. 2004
72. ഉയര്‍ത്തും
73. അമേരിക്കയില്‍
74. ബംഗാള്‍ ബാങ്ക്
75. ചെക്ക്
76. ബില്‍ ഓഫ് എക്സ്ചെയിഞ്ച്
77. 1955ല്‍
78. പരിധിയില്ല
79. എസ്.ബി.ഐ.
80 ടേം ഡെപ്പോസിറ്റ്
81. എടുത്തു കൊണ്ടുപോകാവുന്ന ചരക്ക്
82. പോസ്റ്റ് ഓഫീസ് സേവിങ്്സ് ബാങ്ക്
83. ബ്രാഞ്ച് ബാങ്കിങ്
84. ഗില്‍റ്റ് എഡ്ജ് സെക്യൂരിറ്റീസ്
85. അഞ്ചു തരം
86. റക്കറിംഗ് ഡെപ്പോസിറ്റ്
87. 1888
88. പ്രണബ് മുഖര്‍ജി
89. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല
90. കണ്ടല്‍
91. പ്രൊഫ. എസ്.ഡി. ബിജു. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്.
92. വിക്രം സാരാഭായ്
93. ഇന്ത്യന്‍ ഹോംറൂള്‍ പ്രസ്ഥാനം
94. അവകാശികള്‍
95. എം.കെ.മേനോന്‍
96. ബിയോണ്ട് ദ ലാസ്റ്റ് ബ്ലൂ മൗണ്ടന്‍. രചയിതാവ് ആര്‍.എം. ലാല
97. മിനിറ്റ്‌സ് ബുക്ക്
98. സെക്രട്ടറി
99. ഹിന്ദി നടന്‍ പരേഷ് റാവല്‍
100. ബഹ്‌റൈന്‍