ഹർ ഘർ തിരംഗ – കാർഷിക വികസന ബാങ്കിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ഇടുക്കി തൊടുപുഴ കാർഷിക വികസന ബാങ്കിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് അഗസ്റ്റ് 13 മുതൽ സഹകരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടികൾ നടത്തിയത്.
ബാങ്ക് പ്രസിഡൻ്റ് റോയി കെ പൗലോസ് ദേശീയ പതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് ബൈജു വറവുങ്കൽ, ബാങ്ക് ഡയറക്ടർ ബോർഡംഗം ഷിബിലി സാഹിബ്, ആർ ജയൻ, സഫിയ ജബ്ബാർ, ടെസി മാങ്കൂട്ടം ബാങ്ക് സെക്രട്ടറി ഹണിമോൾ എം , ജീവനക്കാർ എന്നിവർ പങ്കെടുത്തു.