സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് – അഫിലിയേഷൻ ഫീസ് അടക്കാൻ അനുമതി നിഷേധിച്ച സംഘങ്ങൾക്ക് ഫീസ് അടക്കാൻ അവസരമൊരുക്കണമെന്ന് ഹൈക്കോടതി

adminmoonam

സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ മുകുന്ദപുരം താലൂക്കിലെ പതിനൊന്നിൽ അധികം ക്ഷീര സഹകരണ സംഘങ്ങൾക്ക് സർക്കിൾ സഹകരണ യൂണിയൻ അഫിലിയേഷൻ ഫീസ് അടയ്ക്കാൻ അവസരം നിഷേധിച്ച സംഭവത്തിൽ ഫീസ് വാങ്ങി യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

രാഷ്ട്രീയ ലക്ഷ്യത്തോടെ ചില സഹകരണസംഘങ്ങൾക്ക് മാത്രം അഫിലിയേഷൻ ഫീസ് അടയ്ക്കാൻ അവസരം നൽകുന്നത് നീതിനിഷേധം ആണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തന്നെയുമല്ല വർഷാവർഷങ്ങളിൽ പുതുക്കേണ്ട അഫിലിയേഷൻ ഫീസ് അടക്കാൻ സാധിക്കാതെ വന്നാൽ സഹകരണ സംഘം എന്ന നിലയിലുള്ള പ്രിവിലേജ് നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ഹർജിക്കാർ കോടതിയെ ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഫീസ് അടക്കാൻ അവസരം നിഷേധിച്ച പതിനൊന്നിൽ അധികം ക്ഷീര സഹകരണ സംഘങ്ങൾക്ക് ഫീസ് അടക്കാനും സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവസരം നൽകിക്കൊണ്ടും ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുസ്താഖ്‌ ഉത്തരവിട്ടത്. സഹകരണസംഘങ്ങൾക്ക് വേണ്ടി അഡ്വക്കേറ്റ് പി.എൻ.മോഹനൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News