സർക്കാരിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന് സഹായിച്ചത് സഹകരണമേഖലയാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ.

adminmoonam

സംസ്ഥാന സർക്കാരിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാംതന്നെ ഒപ്പം നിന്ന് സഹായിച്ചത് സഹകരണമേഖല ആണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഓർമിച്ചു. പ്രളയഘട്ടത്തിലും പുനരധിവാസ ഘട്ടത്തിലും സഹകരണമേഖല തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു. കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കണം. മുഴുവൻ ജനങ്ങൾക്കും ഗുണകരമാകുന്ന കേരള ബാങ്ക് ഉടൻ യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ശിവപുരം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷതവഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ.ഡി. രാജൻ, സെക്രട്ടറി പി. സുനിൽകുമാർ, താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ ബി.സുധ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രതിഭ, ജനപ്രതിനിധികളായ ഇ.ടി. ബിനോയ്, നസീറ ഹബീബ്, റീത്ത രാമചന്ദ്രൻ, ടി.കെ. സുധീർ കുമാർ, സ്വാഗത സംഘം ചെയർമാൻ സി.പി. വേണുഗോപാലൻ നായർ, കെ.ഡി.സി ബാങ്ക് നബാർഡ് റിസോഴ്സ് പേഴ്സൺ സി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News