സ്വാഗത സംഘം രൂപീകരിച്ചു
കേരള സഹകരണ ഫെഡറേഷന്റെ ഏഴാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. ഇടുക്കി ജില്ലയിലെ ചെറുതോണി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് 2023 ജനുവരി 21, 22 തീയതികളിലാണ് കേരള സഹകരണ ഫെഡറേഷന്റെ ഏഴാം സംസ്ഥാന സമ്മേളനം നടക്കുന്നത്. സഹകരണ മേഖലയുടെ പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്റെ സമ്മേളനത്തില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതാണ്.
ബി.എസ്. സ്വാതികുമാര്‍ (ചെയര്‍മാന്‍), മാര്‍ട്ടിന്‍ അഗസ്റ്റിന്‍, അനീഷ് ചേലക്കര (വൈസ് ചെയര്‍മാന്‍മാര്‍), സുരേഷ് ബാബു (ജനറല്‍ കണ്‍വീനര്‍), കുര്യന്‍ കെ.എ (ജോയിന്റ് കണ്‍വീനര്‍), എല്‍.രാജന്‍, ബിജു വിശ്വനാഥ്, ടി.ജി. ബിജു (കണ്‍വീനര്‍മാര്‍), രക്ഷാധികാരികളായി സി.എന്‍.വിജയകൃഷ്ണന്‍ അഡ്വേ.എം.പി. സാജു എന്നിവരെ തെരഞ്ഞെടുത്തു.