സ്പിന്നിങ് മില്ലുകൾക്ക് 20 കോടിയുടെ സർക്കാർ സഹായം; യു ഡി എഫ് അനുകൂല മില്ലുകളെ ഒഴിവാക്കി

[email protected]

സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകൾക്ക് സർക്കാരിന്റെ 20 കോടി രൂപ ധനസഹായം.വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് മില്ലുകൾക്കും ടെക്സ്റ്റൈൽ കോർപ്പറേഷന് കീഴിലുള്ള അഞ്ച് സഹകരണ സ്പിന്നിങ്ങ് മില്ലുകൾക്കും തൃശൂർ സീതാറാം ടെക്സ്റ്റയിൽ സിനും ട്രിവാൻഡ്രം സ്പിന്നിങ് മില്ലിനുമാണ് തുക അനുവദിച്ചത്.എന്നാൽ യു ഡി എഫ് അനുകൂല ഭരണ സമിതിയുള്ള സ്പിന്നിങ് മില്ലുകൾക്ക് തുക അനുവദിച്ചില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

മലപ്പുറം സഹകരണ സ്പിന്നിങ് മിൽ – 244.2 ലക്ഷം

ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ – 208.06 ലക്ഷം

കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ – 199.5 ലക്ഷം

തൃശൂർ സഹകരണ സ്പിന്നിങ് മിൽ – 146.61 ലക്ഷം

കൊല്ലം സഹകരണ സ്പിന്നിങ് മിൽ – 75.38ലക്ഷം

ട്രിവാൻഡ്രം സ്പിന്നിങ് മിൽ 66.26 ലക്ഷം

സിതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡ് – 140. 6 ലക്ഷം

ടെക്സ്റ്റയിൽ കോർപ്പറേഷനു കീഴിൽ
പ്രഭുറാം മിൽസ് – 137.64 ലക്ഷം

കോട്ടയം ടെക്സ്റ്റയിൽ – 206.01 ലക്ഷം

എടരിക്കോട് ടെക്സ്റ്റയിൻസ് – 195.61 ലക്ഷം

മലബാർ സ്പിന്നിങ് ആന്റ് വീവിങ് മിൽ 236. 66 ലക്ഷം

കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മിൽ 143.17 ലക്ഷം
എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

കോട്ടയം പ്രിയദർശിനി സഹകരണ സ്പിന്നിങ്ങ് മിൽ, തൃശൂർ മാളയിലെ കരുണാകരൻ സ്മാരക സഹകരണമിൽ, കുറ്റിപ്പുറം മാൽ കോ ടെക്സ് സഹകരണ സ്പിന്നിങ് മിൽ എന്നിവക്ക് ഫണ്ട് അനുവദിച്ചില്ലെന്നാണ് പരാതി. ടെക്സ്ഫെഡിന് കീഴിലാണ് ഈ മില്ലുകൾ.മാൽ കോ ടെക്സിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണവും മറ്റു രണ്ടിടങ്ങളിൽ യു ഡി എഫ് അനുകൂല ഭരണ സമിതിയുമാണുള്ളത്.സർക്കാരിന്റെ അവഗണനക്കെതിരെ നിവേദനം നൽകുമെന്ന് ഇവർ വ്യകതമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Latest News