സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പ് നടത്തി
എം.വി.ആര്‍ കാന്‍സര്‍ സെന്ററും വെളളിമാടുകുന്ന് കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് വെളളിമാടുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന കോഴിക്കോട് കോര്‍പ്പറേഷനിലെ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പ് നടത്തി. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ.പി. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. 76 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡോ.നിര്‍മ്മല്‍.സി (Department of Oncology) , ഡോ. രൂപ എന്നിവര്‍ നേതൃത്വം നല്‍കി.