സെക്‌ഷൻ 194N – തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോപ്പറേറ്റീവ് ബാങ്കിന്റെ മദ്രാസ് ഹൈ കോടതിയുടെ വിധി – ഒരു അവലോകനം

[mbzauthor]

സെക്‌ഷൻ 194N വിഷയത്തിൽ തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോപ്പറേറ്റീവ് ബാങ്കിന്റെ മദ്രാസ് ഹൈകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ശിവദാസ് ചേറ്റൂർ അവലോകനം നടത്തുന്നു.

1. ബഹു: മദ്രാസ് ഹൈകോടതി 27 -07 -2020 നു വളരെ സുപ്രധാനമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് v ജോയിന്റ് കമ്മിഷണർ ഓഫ് ഇൻകം ടാക്‌സ് (TDS ) എന്ന തലകെട്ടിൽ ഇറക്കിയ ഉത്തരവ് ആദായ നികുതി നിയമത്തിലെ സെക്‌ഷൻ 194 N നെ കുറിച്ചാണ് ആ വിധിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ ഒരു രത്ന ചുരുക്കമാണ് ഈ ലേഖനത്തിൽ ഞാൻ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

2. തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് 1983 ലെ തമിഴ്‌നാട് കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റി ആണ്. ബാങ്കിങ് ബിസിനസ് ചെയ്യാൻ റിസേർവ് ബാങ്ക് ലൈസൻസ് കൊടുത്തിട്ടുണ്ട്. പ്രധാനമായും പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റികൾ ആണ് അംഗങ്ങൾ. ഈ അംഗങ്ങൾക്ക് വായ്പ്പ നൽകുകയും അങ്ങനെ നൽകുന്ന വായ്പകൾ അംഗങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന വായ്പ്പ പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റികൾ അവരുടെ അംഗങ്ങൾക്ക് ( പ്രധാനമായും കർഷകർ ) വിതരണം ചെയ്യുന്നു. അതിനാൽ മേല്പറഞ്ഞ പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റികൾ അക്കൗണ്ട് ഇല്ലാത്ത പാവപ്പെട്ടവർക്ക് ക്യാഷ് ആയി കൊടുക്കുന്നു.

3. പൊങ്കൽ, തമിഴ് നാട്ടുകാരുടെ ഒരു പ്രധാന ഉത്സവമാണല്ലോ. പൊങ്കൽ പ്രമാണിച്ചു തമിഴ് നാട് ഗവണ്മെന്റ് അതിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി റേഷൻ കാർഡ് ഉടമകൾക്ക് ആയിരം രൂപയും മറ്റു സമ്മാനങ്ങളും വിതരണം ചെയ്യാറുണ്ട്. തമിഴ് നാട് സിവിൽ സപ്ലൈസ് കോര്പറേഷന് ആണ് മേൽപ്പറഞ്ഞ ആയിരം രൂപയും മറ്റു സമ്മാനങ്ങളും വിതരണം ചെയ്യാനായി നിയോഗിച്ചിട്ടുള്ള നോഡൽ ഏജൻസി.

4. ഇങ്ങനെ വിതരണം ചെയ്യാനായി തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് പോലുള്ള സെൻട്രൽ ബാങ്കുകളും പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റികളും അടങ്ങുന്ന വിതരണ ശൃംഖലയെ ആണ് ഗവണ്മെന്റ് ആശ്രയിക്കുന്നത് എന്ന് മുകളിൽ വ്യക്തമാക്കിയുരുന്നല്ലോ.
5. പല റേഷൻ കാർഡ് ഉടമകൾക്കും കർഷകർക്കും ബാങ്ക് അക്കൗണ്ട് ഇല്ല എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. മേലെ ചൂണ്ടിക്കാണിച്ചത് പോലെ അക്കൗണ്ട് ഇല്ലാത്തവർക്ക് ക്യാഷ് ആയി കൊടുക്കണമല്ലോ. അതിനാൽ ഈ പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റികൾ തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിൽ അവർക്കുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും ക്യാഷ് ആയി പണം പിൻവലിച്ചു.

6. ഇവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സെക്‌ഷൻ 194N ഇൽ പറയുന്ന 2 ശതമാനം നികുതി പിടിക്കാതെ ആണ് പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റികൾക്കു ക്യാഷ് ആയി കൊടുത്തത് എന്ന് TDS ഓഫീസർ കണ്ടെത്തി, തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിനു കാരണം കാണിക്കൽ നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ മറുപടി ആവശ്യപ്പെട്ടു. ഞങ്ങൾക്ക് 194N വകുപ്പ് ബാധകമല്ലെന്നും TDS പിടിക്കാനുള്ള ബാധ്യത ഇല്ലെന്നും തിരുനെൽവേലി ബാങ്ക് ബോധിപ്പിച്ചു. എന്നാൽ TDS ഓഫീസർക്ക് അതൊന്നും സ്വീകാര്യമായില്ല. തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ക്യാഷ് ആയി പണം പിൻവലിക്കുന്ന പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റികൾ ബാങ്കിങ് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾ അല്ലെന്നു TDS ഓഫീസർ നിലപാട് എടുക്കുകയും അതിനാൽ TDS പിടിക്കാൻ ബാധ്യത ഉണ്ട് എന്ന് ആവർത്തിച്ച പ്രഖ്യാപിക്കുകയും ചെയ്തു..

7. ഈ ലേഖകൻ TDS ഓഫീസർ എടുത്ത നിലപാടിനോട് പരിപൂർണമായും യോജിക്കുന്നു. ഞാൻ ഇതിനുമുമ്പ് 194N നെ കുറിച്ച എഴുതിയ ലേഖനത്തിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ ബാങ്കിങ് ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങൾ അല്ലെന്നു വളരെ വിശദമായി വിവരിച്ചിരുന്നു എന്നുള്ള കാര്യം ഇത്തരുണത്തിൽ ഓർമ്മിക്കുമല്ലോ.

8. അങ്ങനെ സെക്‌ഷൻ 201 പ്രകാരം TDS പിടിക്കാതെ പിൻവലിച്ച പണത്തിന്റെ നികുതിയും പലിശയും തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവ് ഇറക്കുകയും ഡിമാൻഡ് നോട്ടീസ് നൽകുകയും ചെയ്തു.

9. മേല്പറഞ്ഞ ഉത്തരവിന്റെ നിയമ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക്, ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിൽ writ petition ഫയൽ ചെയ്തു.( WP (MD) 6120 of 2020 കാണുക.) WRIT PETITION (റിട്‌ ഹർജി) നിലനിൽക്കില്ല എന്ന് ആദായനികുതി വകുപ്പ് വാദിച്ചെങ്കിലും കോടതി അതിനെ തള്ളിക്കളയുകയും ഹർജി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.

10. തിരുനെൽവേലി ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി ഹാജരായ വക്കീൽ പ്രധാനമായും 5 വാദങ്ങ്ൾ (points) ആണ് കോടതിക്ക് മുന്നിൽ നിരത്തിയത്. അവ താഴെ പ്രതിപാദിക്കുന്നു.

point number 1 : സെക്‌ഷൻ 201 അനുസരിച്ച പാസ്സാക്കിയ ഉത്തരവ് ആദായ നികുതി നിയമത്തിന്റെ പൊതുവായ ലക്ഷ്യങ്ങൾക്കു വരുന്ന രീതികൾക്കും യോജിച്ചതല്ല.

point number 2 : സെൿഷൻ 194A ക്കു പിൻകാലപ്രാബല്യമില്ല. അതായത് 01-09 -2019 നു മുമ്പ് നടന്ന ഇടപാടുകൾക്ക്‌ ബാധകമല്ല.

point number 3 :ക്യാഷ് ആയി പിൻവലിച്ച തുകക്ക് വരുമാനത്തിന്റെ ഒരു സവിശേഷതകളും ഇല്ല. അതിനെ വരുമാനം എന്ന് വിളിക്കാൻ പോലും കഴിയില്ല.

point number 4 :പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റികൾ പലപ്പോഴും ബാങ്കുകളുടെ ” കറസ്പോണ്ടന്റ്” ആയി ഇതിനു മുമ്പും പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ 194N ഇൽ “കറസ്പോണ്ടന്റ്സ്” നു അനുവദിച്ചിട്ടുള്ള ഇളവുകൾ അനുവദിക്കണം.

point number 5 തിരുനെൽവേലി സെൻട്രൽ കോപ്പീറൈവ് ബാങ്കിന് പറയുണുള്ളത് കേൾക്കാൻ ന്യായമായ ഒരു അവസരം കൊടുക്കാതെ തിടുക്കത്തിൽ പാസ്സാക്കിയ ഉത്തരവ് പിൻവലിക്കണം.

തുടരും…….

SIVADAS CHETTOOR BCOM FCA LLM
944713705
[email protected]

[mbzshare]

Leave a Reply

Your email address will not be published.