സി.പി.ദാമോദരനെ അനുസ്മരിച്ചു

Deepthi Vipin lal

കണ്ണൂര്‍ ജില്ലയിലെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാനികളില്‍ ഒരാളും കണ്ണൂരിലെ സാമൂഹ്യ-സാംസ്‌ക്കാരിക – രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന സി.പി.ദാമോദരന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ അര്‍ബന്‍ സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ വെച്ച് അനുസ്മരണ സമ്മേളനം നടത്തി. സൊസൈറ്റി പ്രസിഡന്റ് അഡ്വ. കസ്തൂരി ദേവന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.

സി.പി.ദാമോദരന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം ആരോഗ്യരംഗത്തും പൊതു പ്രവര്‍ത്തന മേഖലയിലും ദീര്‍ഘകാലമായി സ്തുത്യര്‍ഹമായ സേവനം നല്‍കി വരുന്ന ഡോ. പി.കെ.ഗംഗാധരന്‍ നായര്‍ക്ക് സമ്മാനിച്ചു. വൈസ് പ്രസിഡന്റ് വി.പി.പ്രവീണ്‍ നമ്പ്യാര്‍ സ്വാഗതവും ഗീത ടീച്ചര്‍ നന്ദിയും പറഞ്ഞു. പി.സുനില്‍കുമാര്‍, രാജന്‍ തീയ്യറേത്ത്, ഇ.വി.ജി നമ്പ്യാര്‍, വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News