സാമൂഹ്യ സുരക്ഷാ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം തുടങ്ങി.
ഓണത്തിന് മുമ്പ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ഇന്നുമുതൽ പെൻഷൻ വിതരണം ആരംഭിച്ചു.2019 മെയ്,ജൂൺ,ജൂലൈ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ സഹകരണ ബാങ്കുകൾ വഴി ഇന്നുമുതൽ വിതരണം ചെയ്തു തുടങ്ങി.മൊത്തം 1716 കോടി 47 ലക്ഷത്തി 31 ആയിരം രൂപയാണ് ഈ മൂന്ന് മാസത്തേക്കായി പെൻഷനായി നൽകുന്നത്. ഗുണഭോക്താക്കളുടെ വീട്ടിൽചെന്നാണ് പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയുള്ള വിതരണം നടത്തുന്നത്.
ഈ മാസം 29 മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പെൻഷൻ തുക ഓണത്തിന് മുൻപായി വിതരണം ചെയ്യേണ്ടതും വിതരണം ചെയ്യാതെ അവശേഷിക്കുന്ന തുക അടുത്തമാസം 20നകം കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കേണ്ടതുമാണെന്ന് ധനകാര്യ ജോയിന്റ് സെക്രട്ടറി അറിയിച്ചു. കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ പെൻഷൻ വിതരണം കർഷക തൊഴിലാളി പെൻഷൻ ഗുണഭോക്താവ് നീലി പോത്തലാക്കലിന് നൽകി ബാങ്ക് പ്രെഡിഡന്റ് ഇ. രമേശ് ബാബു ഉൽഘാടനം ചെയ്തു.