സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം – സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് തുക അനുവദിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം – പ്രാഥമിക കാർഷിക/ മറ്റ് വായ്പാ സംഘങ്ങൾക്ക് നൽകാനുള്ള ഇൻസെന്റീവ് തുക അനുവദിച്ചു.സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തതുവഴി പ്രാഥമിക കാർഷിക മറ്റ് വായ്പാ സംഘങ്ങൾക്ക് നൽകാനുള്ള ഇൻസെന്റീവ് തുക അനുവദിച് ധനകാര്യവകുപ്പ് ഉത്തരവിട്ടു.
2018 ഡിസംബർ, 2019 ജനുവരി, ഫെബ്രുവരി, മാർച്ച് ,ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവയ്ക്ക് നൽകേണ്ട ഇൻസെന്റീവ് തുകയായ 9 കോടി 98 ലക്ഷത്തി 66ആയിരത്തി 900 രൂപ(99866900/-) അനുവദിച്ച് ഉത്തരവായി. ഇൻസെന്റീവ് തുക പഞ്ചായത്ത് ഡയറക്ടറുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ ആവശ്യത്തിലേക്കായി തിരുവനന്തപുരം വെള്ളയമ്പലം സബ് ട്രഷറിയിൽ ആരംഭിച്ചിട്ടുള്ള സ്പെഷൽ ടി.എസ്.ബി അക്കൗണ്ടിൽ നിന്നും 14 ജില്ലകളിലെയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ മാരുടെ പെൻഷൻ ട്രഷറി അക്കൗണ്ടിലേക്ക് കൈമാറുന്നതിന് പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡി.ബി.ടി സെല്ലിനെ ചുമതലപ്പെടുത്തി കൊണ്ട് ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി ബി.പ്രതീപ് കുമാർ ഉത്തരവിട്ടു.