സാമൂഹ്യ സുരക്ഷാ പെൻഷൻ – ഇൻസെന്റീവ് ഉടൻ അനുവദിക്കണമെന്ന് സി.ഇ.ഒ

adminmoonam

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവ് ഉടൻ അനുവദിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ഏപ്രിൽ മാസം രണ്ടുതവണയായി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തിരുന്നു. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് കണ്ടയിൻമെൻറ് സോണിൽ അടക്കം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വളരെയധികം പ്രയാസപ്പെട്ടാണ് കലക്ഷൻ ഏജൻറ്മാരും ജീവനക്കാരും രണ്ടാഴ്ചക്കുള്ളിൽ രണ്ടുതവണയായി സമയബന്ധിതമായി പെൻഷൻ വിതരണം പൂർത്തീകരിച്ചത്.

എന്നാൽ വിതരണം പൂർത്തീകരിച്ച് മാസം മൂന്ന് കഴിഞ്ഞിട്ടും പെൻഷൻ വിതരണം നടത്തിയതിനുള്ള ഇൻസെന്റീവ് അനുവദിച്ചിട്ടില്ല. സഹകരണ സ്ഥാപനങ്ങൾ സാമൂഹ്യപ്രതിബദ്ധത കൃത്യമായി നിറവേറ്റിയപ്പോൾ പ്രതിഫലം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ ഇന്നേവരെ അനുകൂല സമീപനം സ്വീകരിചില്ല. ലോക്ഡൗൺ കാലയളവിലെ രണ്ടു ഘഡു പെൻഷൻ വിതരണത്തിന്റെ പ്രതിഫലം എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് സി ഇ ഒ സംസ്ഥാന പ്രസിഡൻറ് പി. ഉബൈദുള്ള എംഎൽഎ യും ജനറൽ സെക്രട്ടറി എ കെ മുഹമ്മദലിയും സഹകരണ മന്ത്രിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News