സാമൂഹ്യ പ്രതിബദ്ധതയോടെ സേവനം ചെയ്യാൻ നഴ്സുമാർക്ക് സാധിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ.

adminmoonam

സാമൂഹ്യ പ്രതിബദ്ധതയോടെ സേവനം ചെയ്യാൻ നഴ്സുമാർക്ക് സാധിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ. പി.കെ. ജയശ്രീ ഐ.എ.എസ്. പറഞ്ഞു. തൃശ്ശൂർ ജില്ലാ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ പുതിയ നഴ്സിംഗ് ബാച്ചിന്റെ ദീപം തെളിയിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. നഴ്സുമാരുടെ സേവനം ഇന്ന് സമൂഹം ഏറെ ബഹുമാനത്തോടെ വിലമതിക്കുന്ന ഒന്നാണ്. അത് ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ നഴ്സുമാർക്ക് സാധിക്കുമെന്ന് അവർ പറഞ്ഞു. സംഘം പ്രസിഡന്റ് ടി.കെ. പൊറിഞ്ചു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻവർഷത്തെ നഴ്സിങ് വിദ്യാർഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണം മുൻ എംഎൽ.എ ടി. വി. ചന്ദ്രമോഹൻ നിർവഹിച്ചു. ട്യൂട്ടർ നികിത പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തൃശ്ശൂർ ഡി.എം.ഒ ഡോക്ടർ കെ.ജെ. റീന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി.കെ. സതീഷ് കുമാർ സമ്മാനദാനം നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ കെ. ഒ.പയസ്, ഭരണസമിതി അംഗങ്ങളായ ഇ.സത്യഭാമ, എ.ആർ. രാമചന്ദ്രൻ, സെക്രട്ടറി ടി.ടി. വർഗീസ്, ഡോക്ടർമാരെ ദീപാ ബാലകൃഷ്ണൻ,കെ.ജി. സുജാത, ധന്യ ഉണ്ണികൃഷ്ണൻ, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ റോസിലി ജോർജ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ കെ.രാംദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News