സഹകർ പ്രജ്ഞ പദ്ധതിക്കു തുടക്കമായി.

adminmoonam

സഹകർ പ്രജ്ഞ പദ്ധതിക്കു തുടക്കമായി.രാജ്യത്തൊട്ടാകെയുള്ള കർഷകർക്ക് പരിശീലനം നൽകുന്നതിനായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ – സഹകർ പ്രജ്ഞ എന്ന പദ്ധതി ആരംഭിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് പദ്ധതി ആരംഭിച്ചത്.

നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപ്പറേഷൻ(എൻ.സി.ഡി.സി ) നടത്തിയ കർഷക കേന്ദ്രീകൃത നടപടികളുടെ ഏറ്റവും പുതിയതാണ് സഹകർ പ്രജ്ഞയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ കർഷകർക്ക് സഹകർ പ്രജ്ഞയുടെ കീഴിൽ എൻ‌സി‌ഡി‌സി പരിശീലനം നൽകുമെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News