സഹകരണ സൗഹൃദ കുടുംബ അദാലത്തിന് തുടക്കം കുറിച്ച് കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

Deepthi Vipin lal

കോവിഡ് 19 ന്റെ ഭാഗമായി വായ്പ അടക്കാന്‍ കഴിയാത്ത സഹകാരികള്‍ക്ക് ആശ്വാസമായി കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നവകേരളീയം കുടിശിക നിവാരണ പദ്ധതി (ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി) പ്രയോജനപ്പെടുത്തി കൊണ്ട്, ബാങ്കിന്റെ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ഗുരുതരമായ കടബാധ്യതയില്‍ നില്‍ക്കുന്ന ഇടപാടുകാരുടെ വീടുകളില്‍ ചെന്ന് അവരെ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സൗഹൃദ സംഭാഷണത്തിലൂടെ കുടിശികയില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്ന പദ്ധതിയാണ് സഹകരണ സൗഹൃദ കുടുംബ അദാലത്ത്. സാധാരണ രീതിയില്‍ കുടിശ്ശികക്കാരെ ബാങ്കിലേക്ക് വിളിച്ചു വരുത്തി അദാലത്ത് നടത്തുന്ന രീതിയാണ് ബാങ്കുകള്‍ സംഘടിപ്പിച്ചു വരുന്നത്.

കോവിഡ് മൂലം പ്രയാസപ്പെടുന്ന സഹകാരികളെ നടപടികളിലൂടെ ബുദ്ധിമുട്ടിക്കാതെ അവരുടെ കൂടെ നിന്ന് കടബാധ്യതയില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് കണയന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് നൂതനമായ ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍, കേന്ദ്രബാങ്ക് പ്രതിനിധികള്‍, സെയില്‍ ഓഫീസര്‍, ബാങ്ക് സെക്രട്ടറി, മറ്റു ജീവനക്കാര്‍ എന്നിവര്‍ നേരിട്ട് ഇടപാടുകാരെയും കുടുംബാംഗങ്ങളെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതിയുടെ ഭാഗമായി സന്ദര്‍ശിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കളമശ്ശേരി വിടാക്കുഴയില്‍ വെച്ച് എറണാകുളം ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ കെ സജീവ് കര്‍ത്ത നിര്‍വ്വബിച്ചു.

ബാങ്ക് പ്രസിഡന്റ് സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു.കണയന്നൂര്‍ താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ കെ. ശ്രീലേഖ ,കേന്ദ്ര കാര്‍ഷിക വികസന ബാങ്ക് എറണാകുളം റീജിയണല്‍ ഡെപ്യൂട്ടി മാനേജര്‍ ആര്‍. ഷാജു ,ബാങ്ക് വൈസ് പ്രസിഡന്റ് എന്‍. എന്‍ സോമരാജന്‍,ബാങ്ക് സെക്രട്ടറി ഷേര്‍ലി കുരിയാക്കോസ്,ബാങ്ക് സെയില്‍ ഓഫീസര്‍ ജയകുമാര്‍ പി ,ബാങ്ക് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അഹിത ജോസ്.ബാങ്ക് ഭരണസമിതി അംഗമായ ലക്ഷ്മി കുഞ്ഞമ്മ പി.കെ, ബാങ്ക് ജൂനിയര്‍ സൂപ്പര്‍വൈസര്‍ ശ്രീജ കെ. എസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News