സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്നവർക്ക് ജനുവരിയിലെ വേതനതുക ഈ മാസവും അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ.

adminmoonam

സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്നവർക്ക് ജനുവരി മാസത്തിൽ നൽകിയ വേതനതുക ഈ മാസവും അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സഹകണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്തു വരുന്ന ദിന നിക്ഷേപ പിരിവുകാരുടെ കലക്ഷനുമായി ബന്ധപ്പെട്ട പ്രവർത്തനം സഹകരണ സംഘം രജിസ്ട്രാരുടെ 23.03.2020ലെ 20 / 20 സർക്കലർ പ്രകാരം നിർത്തിവെച്ചിരിക്കുകയാണ്.കോവിഡ്19ന്റെ പശ്ചാത്തലത്തിൽ കലക്ഷൻ ഏജൻ്റുമാർക്ക് കലക്ഷനും കമ്മീഷനും വലിയരീതിയിൽ കുറഞ്ഞു. ഇപ്പോൾ കലക്ഷൻ ഏജൻ്റുമാർക്ക് കലക്ഷനെടുക്കുവാൻ കഴിയാത്ത സാഹചര്യമാണ്. ഇപ്പോൾ സഹകരണ സംഘം രജിസ്റ്റാറുടെ ഉത്തരവു പ്രകാരം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ് .
കോവിഡ് 19 രോഗ വ്യാപനത്തിൻ്റെ ഭീഷിണി കാരണം സഹകരണ സ്ഥാപനങ്ങളിൽ സ്വർണ്ണ പണയ വായ്പയും കുറഞ്ഞിട്ടുണ്ട്. സ്വർണ്ണ പണ്ടം പരിശോധിക്കുന്നതിന് വേണ്ടി കമ്മിഷൻ വ്യവസ്ഥ നിയമിച്ച അപ്രൈസർമാർക്കും കമ്മിഷൻ കുറഞ്ഞിട്ടുണ്ട്. അവർക്കും കമ്മിഷനെല്ലാതെ മറ്റ് യാതൊരു വരുമാനമാർഗ്ഗവുമില്ല.
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്ന കലക്ഷൻ ഏജൻ്റുമാർക്കും അപ്രൈസർമാർക്കും 2020 മാർച്ച് മാസത്തെ കലക്ഷൻ പരിഗണിക്കാതെ 2020 ജനുവരി മാസം നൽകിയ കമ്മീഷൻ തുക ഈ മാസവും അനുവദിക്കുന്നതിന് ആവശ്യമുയ ഉത്തരവ് നൽകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻനു നൽകിയ നിവേദനത്തിൽ സംഘടനാ സെക്രട്ടറി എൻ.സി.സുമോദ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News