സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപപ്പലിശ വര്‍ധിപ്പിക്കണം
സഹകരണ സ്ഥാപനങ്ങളില്‍ മാര്‍ച്ച് 31 വരെ നിക്ഷേപ സമാഹരണ യജ്ഞം നടക്കുമ്പോള്‍ മുന്‍ കാലത്തെപ്പോലെ നിക്ഷേപപ്പലിശ നിരക്ക് അര ശതമാനമെങ്കിലും സര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും, സെക്രട്ടറി വി.കെ ഹരികുമാറും സഹകരണ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ നമ്പര്‍ അഞ്ച് പ്രകാരം സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശ നിരക്ക് അര ശതമാനം കുറവ് വരുത്തിയാണ് പുതുക്കി നിശ്ചയിച്ചത്. വാര്‍ഡ് തല നിക്ഷേപ സദസ്സുകള്‍ സംഘടിപ്പിച്ച് 6000 കോടി രൂപയുടെ നിക്ഷേപ വര്‍ദ്ധനവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ ട്രഷറികളിലും അര്‍ബന്‍ സഹകരണ ബാങ്കുകളിലും ഉയര്‍ന്ന പലിശ നിരക്ക് നിലവിലുള്ള സാഹചര്യത്തില്‍ സമാനമായ പലിശ നിരക്ക് സഹകരണ സംഘങ്ങളിലും അനുവദിച്ച് ഉത്തരവുണ്ടാവണം. നിക്ഷേപ സമാഹരണ യജ്ഞം നടത്തുന്ന കാലയളവില്‍ പുതുതലമുറയെ സഹകരണ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും പുതിയ നിക്ഷേപ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും പലിശയില്‍ നേരിയ വര്‍ദ്ധനവ് ആവശ്യമാണെന്ന് നേതാക്കള്‍ നിവേദനത്തില്‍ പറഞ്ഞു.
[mbzshare]