സഹകരണ സേവനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
കഠിനംകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ സേവനകേന്ദ്രം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.ശശി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ റിസ്‌ക് ഫണ്ട് ബോര്‍ഡ് അംഗം മധു മുല്ലശേരി മുന്‍ ഭരണസമിതി അംഗങ്ങളെ ആദരിച്ചു. സംഘം പ്രസിഡന്റ് വി. വിനയകുമാര്‍, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, ജോയിന്റ് രജിസ്ട്രാര്‍ നിസാമുദ്ദീന്‍, അസി. ജോയിന്റ് രജിസ്ട്രാര്‍ സുരേഷ് കുമാര്‍, ബി.ഒ. അജയകുമാര്‍, എസ്.എ. പ്രേംജിത്, ഡോ.എം.ലെനിന്‍ലാല്‍, വി.വിജയകുമാര്‍, പ്രീത മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.