സഹകരണ സംരക്ഷണ സമിതിയുടെ ജനകീയ പ്രക്ഷോഭം വെള്ളിയാഴ്ച
ജനങ്ങളുടെ പ്രസ്ഥാനമായ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഗസ്റ്റ് ആറ് വെള്ളിയാഴ്ച രാവിലെ കോഴിക്കോട് ജില്ലാ സഹകരണ സംരക്ഷണ സമിതി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും മുന്നിലായിരിക്കും രാവിലെ ഒമ്പതു മുതല്‍ ഒമ്പതരവരെ സഹകാരികളും സഹകരണ ജീവനക്കാരും ചേര്‍ന്നു പ്രക്ഷോഭം നടത്തുക.
കക്ഷിരാഷ്ട്രീയത്തിനതീതമായി ജില്ലയിലെ പ്രമുഖ സഹകാരികള്‍ ചേര്‍ന്നാണ് സഹകരണ സംരക്ഷണ സമിതി രൂപവത്കരിച്ചത്. എം. മെഹബൂബ്, സി.എന്‍. വിജയകൃഷ്ണന്‍, എന്‍. സുബ്രഹ്മണ്യന്‍, എന്‍.കെ. അബ്ദുറഹിമാന്‍, ജി.സി. പ്രശാന്ത്, ജി. നാരായണന്‍കുട്ടി, ടി.പി. ദാസന്‍, ഇ. രമേശ്ബാബു, മനയത്ത് ചന്ദ്രന്‍, എം. നാരായണന്‍ തുടങ്ങിയവരാണു സഹകരണ സംരക്ഷണ സമിതിക്കു നേതൃത്വം നല്‍കുന്നത്.