സഹകരണ സംരക്ഷണ സമിതികോഴിക്കോട് ജില്ലയില്‍ ജനകീയ പ്രക്ഷോഭം നടത്തി
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സഹകരണ സംഘം ഭാരവാഹികളും ജീവനക്കാരും കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്‍പില്‍ നടത്തിയ ജനകീയ പ്രക്ഷോഭം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.
ഭരണഘടനാപരമായി സഹകരണം സംസ്ഥാന വിഷയമാണ്. എന്നാല്‍ രാജ്യത്ത് നിലവിലുള്ള ഫെഡറല്‍ സംവിധാനത്തെത്തന്നെ അട്ടിമറിച്ച് സഹകരണമേഖലയെ കേന്ദ്രത്തിന്റെ അധീനതയില്‍ കൊണ്ടുവരുവാനുള്ള ഗൂഢനീക്കമാണ് പുതിയ സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കം അവസാനിപ്പിക്കണമെന്ന് സഹകരണ സംരക്ഷണ സമിതി ജനകീയ പ്രക്ഷോഭത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അര്‍ബ്ബന്‍ ബാങ്ക് ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ടി.പി.ദാസന്‍, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍, കോഴിക്കോട് ജില്ലാ സഹകരണ ആശുപ്രതി മുന്‍ ഡയറക്ടര്‍ എം.നാരായണന്‍ മാസ്റ്റര്‍, കേരള ബാങ്ക് ഡയറക്ടര്‍ ഇ.രമേഷ് ബാബു, കെ.വി.സലീം ( പ്രസിഡന്റ് സിറ്റി ജനത വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ) , ഇ.സുനില്‍ കുമാര്‍ (ജില്ലാ ട്രഷറര്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍), ഇ.എം.ഗീരീഷ്‌കുമാര്‍ (കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (INTUC ),
ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ (കാലിക്കറ്റ് സിറ്റി കോ- ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍) എന്നിവര്‍ സംസാരിച്ചു. പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.സി.പ്രശാന്ത് കുമാര്‍ സ്വാഗതവും ദി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ചെയര്‍മാന്‍ എ.വി.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ലാഡര്‍), കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ സംഘം, കോഴിക്കോട് ടൗണ്‍ വനിതാ സഹകരണസംഘം,
ഏറാമല കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി, ഹഡ്കോസ് സഹകരണ സംഘം, ഫറോക്ക് അര്‍ബന്‍ ബാങ്ക്, കോഴിക്കോട് സഹകരണ ദന്താശുപത്രി, ഒളവണ്ണ വനിതാ സഹകരണ സംഘം,
ഫറോക്ക് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഫറോക്ക് റീജ്യണല്‍ അഗ്രികള്‍ച്ചറിസ്റ്റ്സ് ആന്റ് ലേബര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഫറോക്ക് വനിതാ സഹകരണ സംഘം, സിറ്റി വനിതാ സഹകരണ സംഘം എന്നീ സ്ഥാപനങ്ങളുടെ മുന്നില്‍ ജീവനക്കാരും സഹകാരികളും ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്തു.
[mbzshare]