സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുക: മിസ്ലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസ്സിയേഷന്‍

moonamvazhi

സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്നും മിസ്ലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസ്സിയേഷന്‍ ചുരുക്കം ചില സഹകരണ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സഹകരണ സംഘങ്ങളെ അടച്ച് അധിക്ഷേപിക്കുന്നത് നിര്‍ത്തണമെന്നും അഴിമതിക്കാര്‍ ആരായാലും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും മിസ്ലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസ്സിയേഷന്‍ ആവശ്യപ്പെട്ടു.

പ്രാഥമിക സംഘങ്ങളെ സംരക്ഷിക്കാന്‍ രൂപീകൃതമായ ജില്ലാ സഹകരണ ബാങ്കുകള്‍ ഇല്ലാതാവുകയും പകരം സംവിധാനമായ കേരളാ ബാങ്ക് നിഷ്‌ക്രിയരായി മാറിയിരിക്കുകയുമാണ്. സഹകരണ സംഘങ്ങളില്‍ നിന്നും വായ്പ എടുത്ത് കുടിശിക വരുത്തുന്ന അംഗങ്ങള്‍ക്ക് നിരന്തരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉത്തരവിറക്കി, സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഒന്നുംതന്നെ ലഭ്യമാക്കാതെ സംഘങ്ങളെ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് നയിക്കുകയാണ് – സമ്മേളനം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എന്‍.വിശ്വനാഥന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ടി. എസ്. വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജി. ഉത്തമന്‍ നായര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാജേന്ദ്ര പ്രസാദ് സ്വാഗതവും ചന്ദ്രശേഖരന്‍ നായര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ടി.എസ്. വിജയകുമാര്‍ (പ്രസിഡന്റ്), എന്‍.വിശ്വനാഥന്‍ (ജനറല്‍ സെക്രട്ടറി), ജി. ഉത്തമന്‍ നായര്‍ (ട്രഷറര്‍).

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News