സഹകരണ സംഘങ്ങളും ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കൂട്ടി
സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കു നല്‍കിവരുന്ന പലിശനിരക്ക് സഹകരണ വകുപ്പ് പുതുക്കി. ഇതനുസരിച്ച് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെവരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 7.75 ശതമാനമായി വര്‍ധിപ്പിച്ചു. നിലവില്‍ ഇതു ഏഴു ശതമാനമാണ്. രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്കും 7.75 ശതമാനം പലിശ ലഭിക്കും.
കേരള ബാങ്ക് സ്വീകരിക്കുന്ന വ്യക്തിഗത നിക്ഷേപങ്ങള്‍ക്കു നല്‍കാവുന്ന പരമാവധി പലിശനിരക്കിലും മാറ്റമുണ്ട്. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെവരെയുള്ള നിക്ഷേപങ്ങള്‍ക്കും രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്കും നല്‍കാവുന്ന പരമാവധി പലിശനിരക്ക് 6.75 ശതമാനമാക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കു അര ശതമാനം അധികപലിശയും നല്‍കണം.
2022 ഒക്ടോബര്‍ പതിനാലിനു ചേര്‍ന്ന പലിശനിര്‍ണയ ഉന്നതതല സമിതിയോഗമാണു പലിശനിരക്ക് പുതുക്കാന്‍ തീരുമാനിച്ചത്. സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഇതോടൊപ്പം: