സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിന് ഇനി ഒറ്റ ഇ-മെയില്‍ വിലാസം
സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലേക്കുള്ള എല്ലാ മെയില്‍ സന്ദേശങ്ങളും ഇനി ഒറ്റ ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണമെന്ന് നിര്‍ദ്ദേശം. രജിസ്ട്രാര്‍ക്കും മറ്റ് വിഭാഗങ്ങളിലേക്കുമുള്ള മെയില്‍ സന്ദേശകളും ഒരേ ഇ-മെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്.
[email protected] എന്നതാണ് ഔദ്യോഗിക ഇ-മെയില്‍ വിലാസം. രജിസ്ട്രാര്‍ ഓഫീസിലെ മറ്റ് ഇ മെയില്‍ ഐ.ഡികളിലേക്ക് ഇനിമുതല്‍ മെയിലുകള്‍ കൈമാറാന്‍ പാടില്ല. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തര പ്രാധാന്യത്തോടെയാണ് നടപ്പാക്കിയ പുതിയ രീതി നിലവില്‍വന്നുകഴിഞ്ഞു.
ജില്ലാതല ഓഫീസുകളിലും താലൂക്ക് തല ഓഫീസുകളിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക ഇ-മെയില്‍ വിലാസം തന്നെ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മിക്കവാറും ഉദ്യോഗസ്ഥര്‍ ജി-മെയില്‍ ഐ.ഡി.യാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം gov.in എന്ന ഔദ്യോഗിക വിലാസം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
രജിസ്ട്രാര്‍ ഓഫീസിലെ മറ്റ് സെക്ഷനുകളിലേക്ക് നേരിട്ട് മെയില്‍ അയക്കുന്നത് ഒഴിവാക്കി. മെയില്‍ അയക്കുമ്പോള്‍ ഏത് സെക്ഷനിലേക്കാണ് അയക്കുന്നതെന്ന് വ്യക്തമാക്കി രജിസ്ട്രാറുടെ മെയില്‍ ഐ.ഡി.യിലേക്ക് അയക്കണം. ഔദ്യോഗിക മെയില്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് രജിസ്ട്രാര്‍ ഓഫീസിലെ ഐ.ടി.സെക്ഷനുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
[mbzshare]