സഹകരണ സംഘം പ്രസിഡണ്ട്മാരുടെ ഓണറേറിയം കാലാനുസൃതമായി വർധിപ്പിക്കണമെന്ന് മുൻ എം.എൽ.എ ഇ.എം.ആഗസ്തി.

[email protected]

സഹകരണ സംഘം പ്രസിഡണ്ടിനും ഡയറക്ടർമാർക്കും നൽകിവരുന്ന ഓണറേറിയം കാലാനുസൃതമായി വർധിപ്പിക്കണമെന്ന് ഇടുക്കി മുൻ ജില്ലാ സഹകരണബാങ്ക് പ്രസിഡണ്ടും മുൻ എംഎൽഎയുമായ ഇ.എം. ആഗസ്തി പറഞ്ഞു. മൂന്നാംവഴിയുടെ “സഹകാരികൾക്കും വേണം ശമ്പള ഘടന” എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തകരായ സഹകാരികൾക്ക് ശമ്പളം എന്ന രീതിയോട് അഭിപ്രായമില്ല. പകരം അവർക്കും ജീവിതത്തിന് ചിലവുണ്ട്. അതനുസരിച്ച് ഓണറേറിയം പേരിനു വർധിപ്പിച്ചാൽ പോരാ. ജീവിത ചെലവിനൊപ്പം വേണം. അതിന്റെ കുറവ് തെറ്റായ രീതിയിലേക്ക് മാറാൻ പ്രേരിപ്പിക്കും.

ജീവനക്കാർക്കുള്ള ശമ്പളവർധനവ് പോലെ ഓണറേറിയവും വർദ്ധിപ്പിക്കുന്നതിന് സമയം നിശ്ചയിക്കണം. പൊതുപ്രവർത്തകർ ആയതിനാൽ തന്നെ സഹകാരികൾക്ക് വേണ്ടി വാദിക്കാൻ ആരുമില്ല. കരയുന്ന കുഞ്ഞിനെ പാലുള്ളൂ.. സഹകാരികൾ കരയാറില്ല,പാലുമില്ല.

ഒരു സംഘത്തിന്റെ പോളിസി മേക്കേഴ്സ് ആണ് പ്രസിഡണ്ടും ഭരണസമിതിയും. അവരിലൂടെയാണ് സംഘത്തിന്റെ വളർച്ചയും തളർച്ചയും. ഈ ഭരണ സമിതിയാണ് അതാത് പ്രദേശത്തെ ജനങ്ങളുമായി അടുപ്പമുള്ളവർ. ഇതിലൂടെയാണ് സംഘത്തിന്റെ നിലനിൽപ്പ് തന്നെ. ഇത് മനസ്സിലാക്കാൻ ഭരണാധികാരികൾക്കും സാധിക്കണം.

സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന യാത്രാബത്ത വർധനവിന് ഒപ്പം തന്നെ സഹകാരികൾക്കും യാത്രാബത്ത വർധിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ച ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും സഹകാരികൾക്കും ബാധ്യതയും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News