സഹകരണ സംഘം പാസ്ബുക്കില്‍ ഇനി അവശ്യ ഫോണ്‍നമ്പറുകളും
സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും നിക്ഷേപ / വായ്പാ പാസ്ബുക്കുകളില്‍ ഇനി അവശ്യ ഫോണ്‍നമ്പറുകളും ചേര്‍ക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങളോ സ്ത്രീധനമുള്‍പ്പെടെയുള്ള പ്രശ്നങ്ങളോ ഉണ്ടാകുമ്പോള്‍ തങ്ങളുടെ പരാതി ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ബാലാവകാശക്കമ്മീഷന്‍, വനിതാക്കമ്മീഷന്‍ എന്നിവയുടെ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ പാസ്ബുക്കില്‍ അച്ചടിച്ചോ സീല്‍ ചെയ്തോ ചേര്‍ക്കുന്നതു പൊതുജനങ്ങള്‍ക്കും സഹകാരികള്‍ക്കും ഉപകാരപ്രദമാകുമെന്നു കണ്ടതിനാലാണു സഹകരണ വകുപ്പിന്റെ ഈ നിര്‍ദേശം.
സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കും അത്യാവശ്യം വേണ്ട മറ്റു പൊതു നമ്പറുകളും ഇങ്ങനെ പാസ്ബുക്കില്‍ പതിപ്പിക്കാവുന്നതാണ്. കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി മന്ത്രി വി.എന്‍. വാസവനു സമര്‍പ്പിച്ച നിവേദനത്തെത്തുടര്‍ന്നാണ് ഈ നടപടി.