സഹകരണ വകുപ്പ് – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടി.

adminmoonam

സഹകരണ വകുപ്പ് – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടി.
2018 ഡിസംബർ ഒന്നുമുതൽ 2019 മാർച്ച് 31 വരെയും 2019 ജൂൺ 1 മുതൽ 30 വരെയും “നവകേരളീയം കുടിശ്ശിക നിവാരണം 2019” ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവസാനിക്കുന്ന ദിവസം ജൂൺ 30 ഞായറാഴ്ച ആയതിനാൽ ഈ പദ്ധതി പൂർണതോതിൽ പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നില്ല എന്ന് കാണിച്ച് സഹകാരികളിൽ നിന്നും ആവശ്യം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തി ദിവസമായ 2019 ജൂലൈ ഒന്നുവരെ പദ്ധതി കാലാവധി ദീർഘിപ്പിച്ച് ഉത്തരവായി.

ഇതിന്റെ പുരോഗതി റിപ്പോർട്ട് , സംഘം തലത്തിൽ, താലൂക്ക് തലത്തിൽ, ജില്ലാതലത്തിൽ, പെർഫോമ തയ്യാറാക്കി ജോയിന്റ് രജിസ്ട്രാർമാർ ജൂലൈ 12 നകം സഹകരണ സംഘം രജിസ്ട്രാർക്ക് സമർപ്പിക്കണമെന്നു സഹകരണസംഘം രജിസ്ട്രാർ 29.6.2019നു ഇറക്കിയ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News