സഹകരണ വകുപ്പിൽ നിന്നും വിരമിക്കുന്നവർക്ക് ആദരം.
സഹകരണ വകുപ്പിൽ നിന്നും ഈ മാസം 31ന് നൂറോളം പേരാണ് വിരമിക്കുന്നത്. ഇവർക്ക് മംഗളങ്ങളും ആദരവും അർപ്പിക്കുകയാണ് സഹകരണമേഖല.ഒപ്പം മൂന്നാംവഴിയും. ദീർഘകാലം സമൂഹത്തിനും സഹകരണമേഖലക്കും നൽകിയ സേവനങ്ങൾ വിലമതിക്കാനാകില്ല.
ഉദ്യോഗസ്ഥരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവം തന്നെയാണ് വിരമിക്കൽ ദിവസം. സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ചേർന്ന് നൽകുന്ന സ്നേഹ മധുരമായ അനുഭൂതി പകരുന്ന യാത്രയയപ്പ് ജീവിതകാലം മുഴുവൻ മനസ്സിൽ തങ്ങി നിൽക്കും.
മെയ് 31, നൂറോളം സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ സുപ്രധന ദിവസമാണ്.
സുദീർഘമായ സേവനത്തിനു ശേഷം വിരമിക്കുന്ന ഇവർക്ക് കരുതലിന്റെ, സ്നേഹത്തിന്റെ, സമർപ്പണത്തിന്റെ ത്യാഗത്തിന്റെ ആ കാലയളവിന് വലിയ ആദരവ് നൽകുകയാണ് സഹകരണ സമൂഹം.
നാളിതുവരെ സേവന കാലഘട്ടത്തിൽ ഉദ്യോഗസ്ഥർ സമൂഹത്തിനും സഹകരണ വകുപ്പിനും നൽകിയ സേവനങ്ങളെ മൂന്നാംവഴിയും വിലമതിക്കുന്നു. വരും നാളുകളിൽ ഈ ഓർമ്മകളും ജീവിതാനുഭവങ്ങളും പുതിയ തലമുറയ്ക്കും സമൂഹത്തിനും കരുത്ത് പകരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നാളിതുവരെ സമൂഹത്തിന് ചെയ്ത ത്യാഗങ്ങൾക്കും സേവനങ്ങൾക്കും, വിരമിക്കുന്ന ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും മൂന്നാംവഴിയും സഹകരണ സമൂഹവും നന്ദി പറയുന്നു.
സേവന വിരാമത്തിലേക്ക് കടക്കുന്ന മുഴുവൻ ഉദ്യോഗസ്ഥർരുടെയും പേരും ഫോട്ടോയും തസ്തികയും ചുവടെ ചേർക്കുന്നു.
ബി.സുഹാസ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ, കാർത്തികപ്പള്ളി, ഹരിപ്പാട്, ആലപ്പുഴ.
കെ.പി.ജോഷി, സീനിയർ ഇൻസ്പെക്ടർ, എ.ആർ. ഓഫീസ്, കുട്ടനാട്, ആലപ്പുഴ.
ഒ.സന്തോഷ് കുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ, കരുനാഗപ്പള്ളി, കൊല്ലം.
എൻ.എസ്.മുരളിമോഹൻ, അസിസ്റ്റന്റ് രജിസ്ട്രാർ, റാന്നി, പത്തനംതിട്ട.
എൻ.സുനിൽ, അസിസ്റ്റന്റ് ഡയറക്ടർ, റാന്നി, പത്തനംതിട്ട.
ജി.ഗീതാംബിക, ജോയിന്റ് ഡയറക്ടർ, ആലപ്പുഴ.
ജി.ചന്ദ്രശേഖരകുറുപ്പ്, ഡെപ്യൂട്ടി ഡയറക്ടർ, ഭരണ വിഭാഗം, ആലപ്പുഴ.
പി.ആർ. ഗോപാലകൃഷ്ണൻ, സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടർ, എ.ആർ. ഓഫീസ്, കൊല്ലം.
അനിൽകുമാർ, അസിസ്റ്റന്റ് ഡയറക്ടർ, കൊല്ലം.
പി.കെ.വി അശോകൻ, അസിസ്റ്റന്റ് ഡയറക്ടർ, (കൺകറന്റ് ഓഡിറ്റർ, കണ്ണൂർ പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക്).
ദിനേശ് ബാബു, ജോയിന്റ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ.
തുടരും….